ശിവശങ്കറിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശിവശങ്കറിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. അടുത്ത ആഴ്ച തന്നെ സ്വര്‍ണ്ണക്കടത്ത് അടക്കം നാല് കേസുകളില്‍ പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. ഇഡിയുടെ കസ്റ്റഡി കഴിഞ്ഞാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസിന്‍റെ തീരുമാനം. മന്ത്രി ജലീലിനെ നാളെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് ഡോളര്‍ ഇടപാട് ഈന്തപ്പഴം വിതരണം ഖുറാന്‍ വിതരണം തുടങ്ങിയ കേസുകളില്‍ ശിവശങ്കരനെ അറസ്റ്റ് ചെയ്യാനാണ് കസ്റ്റംസ് നീക്കം.

ഇതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യാന്‍ തയ്യാറായി ഇരിക്കുബോഴാണ് ഇഡി ശിവശങ്കരനെ കസ്റ്റഡിയില്‍ എടുക്കുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. ഇഡി ഓഫീസിലെത്തി അറസ്റ്റ് രേഖപ്പെടുത്താന് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇനി കസ്റ്റഡി ഇഡിക്ക് നീട്ടി നല്കില്ലെന്നിരിക്കെ ജുഡീഷ്യല്‍ കസ്റ്റഡയില്‍ ആയാല്‍ ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ നല്‍കി അറസ്റ്റ് ചെയ്യാനാണ് നീക്കം.

ഇതിന് മുന്നോടിയായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെയടക്കം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ട് കിട്ടുന്നതിന് വേണ്ടി ഇടപെടല്‍ നടത്തിയെന്ന കണ്ടെത്തല്‍ കസ്റ്റംസ് നടത്തിയതായാണ് വിവരം. ഡോള‍ര്‍ ഇടപാട് നടത്തിയതിനെ കുറിച്ചും തെളിവ് ലഭിച്ചിട്ടുണ്ട്. ഈന്തപ്പഴവും ഖുറാനും അനുമതിയില്ലാതെ വിതരണം നടത്തിയതും ശിവശങ്കരനെ അറിവോടെയാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രി ജലീലിനെ നാളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും ശിവശങ്കരനെതിരായ മൊഴികള്‍ ലഭിക്കുമെന്നും കസ്റ്റംസ് പ്രതീക്ഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...