കൊച്ചി : യുഎഇ കോൺസുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്ത സംഭവത്തിൽ കസ്റ്റംസ് ടി.വി.അനുപമ ഐഎഎസിന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെയാണ് മൊഴി രേഖപ്പെടുത്തിയത്.
ഈന്തപ്പഴം വിതരണം ചെയ്തപ്പോൾ ടി.വി.അനുപമ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായിരുന്നു. അതുകൊണ്ടാണ് അനുപമയുടെ മൊഴിയെടുക്കാൻ കസ്റ്റംസ് തീരുമാനിച്ചത്. പരിപാടി സംഘടിപ്പിച്ചത് എം.ശിവശങ്കറിന്റെ നിർദേശപ്രകാരമെന്ന് അനുപമ മൊഴി നൽകി.
മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴമാണ് സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികത ഉണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്.