കടയ്ക്കല്‍: ചിതറയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.എ ലത്തീഫ് അന്തരിച്ചു. കുറച്ചുദിവസങ്ങളായി കൊവിഡ് ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ 5 മണിക്കാണ് മരിച്ചത്. ന്യുമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഇദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടായി ചിതറയിലെ രാഷ്ട്രീയ സാമൂഹികരംഗത്ത് നിറഞ്ഞുനിന്ന ഇദ്ദേഹം ചിതറ പഞ്ചായത്തിലെ ചിറവൂര്‍, പുതുശേരി വാര്‍ഡുകളില്‍നിന്നായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1992 ല്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ കൂടി കോണ്‍ഗ്രസ് ചിതറ മണ്ഡലം പ്രസിഡന്റായി. തുടര്‍ന്ന് 25 വര്‍ഷത്തോളം ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.