രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്കും കോവിഡ് ; സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപെട്ടവരുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. രോഗം ലക്ഷണം പുറമേക്ക് പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം കണ്ടെത്തുന്നതിന് മുമ്പ് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയുണ്ടെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു.

നിസാമുദ്ദീനിലെ തബ് ലീഗ് ആസ്ഥാനത്ത് പോയി തിരിച്ചെത്തിയ നാല് കോഴിക്കോട് സ്വദേശികളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും പ്രത്യക്ഷത്തില്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ല. രോഗം സ്ഥിരീകരിച്ചശേഷം ഇത് തന്നെയാണ് സാഹചര്യം. സമാനമാണ് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയുടേയും അവസ്ഥ.

ഡല്‍ഹിയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഒന്നും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഡല്‍ഹി ഹോട്ട്സ്പോട്ടായതിനാല്‍ ശ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പ്രതിരോധ ശക്തി കൂടുതലുള്ള ഒരു വിഭാഗം ഇത്തരത്തില്‍ രോഗ ലക്ഷണങ്ങള്‍ പുറമേക്ക് കാട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

പക്ഷേ അപ്പോഴും ഇവരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് പടരാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗികളുമായി ഇടപഴകിയ എല്ലാവരുടേയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട് ഇത് പ്രത്യേകം പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....