Thursday, July 3, 2025 7:54 pm

ശ്രീനഗറില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു ; മരിച്ചയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരാള്‍കൂടി മരിച്ചു. ജമ്മുകശ്മീരിലെ ശ്രീനഗറിലാണ് മരണം. കൊവിഡ് ബാധിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന 65 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. രോഗബാധയുടെ പശ്ചാത്തലത്തില്‍ 5124 ആളുകളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. 3061 ആളുകള്‍ ഹോം ക്വാറന്‍റൈനിലും 80 ആളുകള്‍ ആശുപത്രികളിലും, 1477 ആളുകള്‍ വീടുകളില്‍ നിരീക്ഷണത്തിലുമാണ്.

അതേസമയം മുംബൈ വകോലയിലെ ചേരിയില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കസ്തൂർബാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവിടെ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ വകോലയിലെ ചേരി നിവാസികള്‍ നിരീക്ഷണത്തിലാണ്. നേരത്തെ മുംബൈ സെൻട്രലിലെ ചേരിയിലും രോഗം സ്ഥിരീകരിച്ചിരുന്നു.  69 കാരിയായ വീട്ടുജോലിക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മുംബൈ സെൻട്രലിലെ 23000 ചേരി നിവാസികളെയാണ് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

0
കോട്ടയം : മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടസ്ഥലം മുഖ്യമന്ത്രി...

ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ സെന്ററിൽ തീപിടുത്തം

0
ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ട്രോമാ...

മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ കൊണ്ടാണെന്ന് സണ്ണി ജോസഫ്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം ; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോണ്‍ഗ്രസ്

0
കോട്ടയം: അപകടം നടന്ന കോട്ടയം മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍...