ദില്ലി : ഓക്സിജൻ ക്ഷാമം തീർക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ ജോലിയെന്ന് ദില്ലി ഹൈക്കോടതി. ഓക്സിജൻ ക്ഷാമം ഉള്ളതിനാൽ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ ദില്ലിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു.
മെട്രിക് ടൺ ഓക്സിജൻ ദില്ലിക്ക് അനുവദിച്ചിരുന്നു. എന്നാൽ 48 മണിക്കൂറിനുള്ളിൽ 30 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ലഭിച്ചതെന്ന് മാക്സ് ആശുപത്രി വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങൾക്ക് കൂടുതൽ ലഭിക്കുമ്പോൾ ദില്ലിക്ക് എന്തുകൊണ്ടാണ് 480 മെട്രിക് ടൺ മാത്രം അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ ഓക്സിജൻ അനുവദിക്കുന്നത് നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയിൽ പറഞ്ഞു.