കുറഞ്ഞവിലയ്ക്ക് മരുന്ന് കൊടുക്കുന്ന എസ്‌എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം മേയര്‍ ആര്യ രാജേന്ദ്രന്‍ പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിലും സാധാരണക്കാരെ വട്ടംകറക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. മെഡിക്കല്‍ കൊളേജ് വളപ്പിലുള്ള എസ്‌എടി താല്‍ക്കാലിക മരുന്ന് വിതരണ കേന്ദ്രം കോര്‍പ്പറേഷന്‍ മേയര്‍ നേരിട്ടെത്തി പൂട്ടിച്ചു. തലസ്ഥാന നഗരത്തിലെ ഏറ്റവും വിലകുറച്ച്‌ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വില്‍ക്കുന്ന സ്ഥലമാണ് എസ്‌എടി ഡ്രഗ് ഹൗസ്. 10 രൂപയ്ക്ക് N95 മാസ്കും, രണ്ട് രൂപയ്ക്ക് സര്‍ജിക്കല്‍ മാസ്കും അടക്കം ലഭിച്ചിരുന്ന സ്ഥലമാണിത്.

കോര്‍പ്പറേഷന്‍ വിശ്രമകേന്ദ്രത്തിനായി എസ്‌എടി ആശുപത്രിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ താല്‍ക്കാലികമായി മരുന്ന് വിതരണ കേന്ദ്രം പ്രവര്‍ത്തിച്ചതിനാണ് മേയറുടെ നടപടി. എന്നാല്‍ എസ്‌എടി ഡ്രഗ് സെന്ററിന്റെ കെട്ടിട നിര്‍മ്മാണം നടക്കുന്നതിനാലാണ് താല്‍ക്കാലിക കേന്ദ്രത്തിലേയ്ക്ക് മരുന്ന് വിതരണം മാറ്റിയത്. കോര്‍പ്പറേഷന് നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആശുപത്രിയ്ക്കകത്തെ വിശ്രമ കേന്ദ്രത്തിലേയ്ക്കാണ് താല്‍ക്കാലികമായി മരുന്നുകള്‍ മാറ്റിയത്. ആദ്യം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഡി. ആര്‍. അനില്‍ നേരിട്ടെത്തി മരുന്ന് വിതരണം വിശ്രമ കേന്ദ്രത്തില്‍ നിന്ന് മാറ്റണമെന്ന് അറിയിച്ചു. പിന്നാലെ മേയറെയും കൂട്ടി കൗണ്‍സിലര്‍ എത്തി, താല്‍ക്കാലിക കെട്ടിടത്തിലെ ഡ്രഗ് ഹൗസ് പൂട്ടി താക്കോലുമായി പോയി.

അതേസമയം കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച്‌ നല്‍കിയ കെട്ടിടമാണെങ്കിലും അതിന്റെ ഉപയോഗം തീരുമാനിക്കേണ്ടത് ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരാണ്. ഡ്രഗ് ഹൗസ് കെട്ടിടം നിര്‍മ്മാണത്തിലിരിക്കുന്നതിനാല്‍ സൂപ്രണ്ട് ഡോക്ടര്‍ സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഡ്രഗ് ഹൗസിന്റെ പ്രവര്‍ത്തനം വിശ്രമകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കോവിഡ് കൂടിയാല്‍ കൂടുതല്‍ കിടക്കള്‍ ഇവിടെ ഇടാന്‍ അടക്കം പദ്ധതിയുണ്ടായിരിന്നു. സൂപ്രണ്ട് പറയുന്നത് പോലും കേള്‍ക്കാതെയായിരുന്നു കോര്‍പ്പറേഷന്‍ മേയറുടെ പ്രവര്‍ത്തനം. ആശുപത്രി സൂപ്രണ്ട് അടക്കം അംഗങ്ങളായ സൊസൈറ്റിയാണ് എസ്‌എടി ഡ്രഗ് ഹൗസ് നടത്തുന്നത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളുടെ ചൂഷണത്തില്‍ നിന്ന് രോഗികള്‍ക്ക് ആശ്വാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രഗ് ഹൗസ് തുടങ്ങിയത്. മറ്റ് എവിടെയും കിട്ടുന്നതിനെക്കാള്‍ വിലക്കുറവില്‍ മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും ഇവിടെ ലഭിക്കാറുമുണ്ട്.

അതിനാല്‍ തന്നെ എപ്പോഴും അവശ്യക്കാരുടെ വന്‍ തിരക്കാണ് ഇവിടെ. തങ്ങള്‍ക്ക് നടത്തിപ്പ് ചുമതല ഉള്ള കെട്ടിടം മരുന്ന് വിതരണത്തിനായി സൊസൈറ്റിയ്ക്ക് നല്‍കില്ലെന്നും വിശ്രമ കേന്ദ്രത്തിന് അനുവദിച്ചാല്‍ അതിന് തന്നെ അത് ഉപയോഗിക്കണമെന്നും മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു. അത്തരത്തില്‍ സൂപ്രണ്ടിനോട് പറഞ്ഞിട്ടും നടക്കാത്തതിനാലാണ് പൂട്ടി താക്കോല്‍ എടുത്തതെന്നും മേയര്‍ വിശദീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....