കോവിഡ് 19 വായുവിലൂടെ പകരും : ശാസ്ത്രജ്ഞരുടെ സംഘം

For full experience, Download our mobile application:
Get it on Google Play

യു.എസ്.എ : കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞർ. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പരിഷ്കരിക്കാൻ ലോകാരോഗ്യ സംഘടനയോട് ശാസ്ത്ര സമൂഹം ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം വായുവിലൂടെ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതിനുള്ള തെളിവുകൾ ലോകാരോഗ്യ സംഘടനയെ കത്തിലൂടെ അറിയിച്ചു. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഒരു ശാസ്ത്ര ജേണൽ പ്രസിദ്ധീകരിക്കാനും ഗവേഷക സംഘം ലക്ഷ്യമിടുന്നുണ്ട്.

പ്രാഥമികമായി വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവത്തിലൂടെ രോഗം മറ്റുള്ളവർക്ക് പകരുമെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം വൈറസ് വായുവിലൂടെ പകരുമെന്നതിനുള്ള തെളിവുകൾ ബോധ്യപ്പെടുന്നില്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി വായുവിലൂടെയുള്ള രോഗവ്യാപന സാധ്യത ഞങ്ങൾ പരിശോധിക്കുന്നുണ്ടെന്ന്‌ ലോകാരോഗ്യ സംഘടന പലതവണ പറഞ്ഞിരുന്നു.

എന്നാൽ ഇത്തരമൊരു സാധ്യതയ്ക്ക് വ്യക്തമായ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ അണുബാധ നിയന്ത്രണ തലവൻ ഡോ. ബെനെഡെറ്റ അലെഗ്രാൻസി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പനമരം പുഴയിൽ മുതല ഭീതി ; പ്രദേശവാസികൾ ആശങ്കയിൽ

0
പനമരം: വയനാട്ടിലെ പനമരം വലിയപുഴയിൽ മുതലകളുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ....

തനിക്കെതിരെ എൻ.ഐ.എ അന്വേഷണത്തിന് ഹർജിയെന്ന വസ്തുതാവിരുദ്ധമായ വാർത്തയിൽ കമന്റ് ചെയ്ത് രഞ്ജിനി ഹരിദാസ്

0
ന്യൂഡൽഹി : നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്റെ രാജി...

തൃക്കാക്കരയിൽ കാറിലെത്തിയ സംഘം വഴിയിലൂടെ നടന്നു പോയവരെ മര്‍ദിച്ചതാതി പരാതി

0
കൊച്ചി: കൊച്ചി തൃക്കാക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാറിലെത്തിയ സംഘം വഴിയിലൂടെ...

താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

0
കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി....