കൊച്ചി : സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 265 ആയി ഉയർന്നു. കാസർകോട് 12 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് മൂന്ന്, തിരുവനന്തപുരം രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേർ വിദേശത്ത് നിന്ന് വന്നവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
RECENT NEWS
Advertisment