തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 13പര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്. കാസര്‍കോട്ട് ആറ് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊല്ലം, മലപ്പുറം എന്നി ജില്ലകളിലുളള നിന്നുളള രണ്ടുപേര്‍ നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരാണ്. പത്തനംതിട്ടയില്‍ ചികിത്സയില്‍ കഴിയുന്നയാള്‍ വിദേശത്ത് നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.