ദുബായ് : യുഎഇയില്‍ 3 പ്രവാസി മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി കുളത്തൂര്‍ തടത്തില്‍ പടിഞ്ഞാറേതില്‍ (മുളയ്ക്കല്‍) അജിത്കുമാര്‍ (42), ഗുരുവായൂര്‍ കോട്ടപ്പടി താഴിശേരി പനയ്ക്കല്‍ ബാബുരാജ് (55), കോഴിക്കോട് ജില്ലയില്‍ വടകര പുത്തൂര്‍ ഒതയോത്ത് അഷ്റഫ് (62) എന്നിവരാണു മരിച്ചത്. പനിബാധിച്ചു മരിച്ച ഓച്ചിറ സ്വദേശിയുടെ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അജിത് കുമാര്‍ അബുദാബിയില്‍ 12 വര്‍ഷമായി യൂണിവേഴ്സല്‍ ജനറല്‍ ട്രാന്‍സ്പോര്‍ട് കമ്പനി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ രേഖ, മക്കളായ അനഞ്ജ (6)ഹണി (4), ഭാര്യമാതാവ് ശാന്തമ്മ എന്നിവര്‍ നിരീക്ഷണത്തിലാണ്. ബാബുരാജ്. ദുബായ് റെന്റ് എ കാര്‍ കമ്പനിയിലെ ഡ്രൈവറായിരുന്നു. സംസ്കാരം ഇന്നു ദുബായില്‍. ഷാര്‍ജയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജരായിരുന്നു അഷ്റഫ്. സംസ്കാരം നടത്തി. ഇതോടെ യുഎഇയില്‍ 13 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിവിധവിദേശരാജ്യങ്ങളിലായി 44 പേരും മരണപ്പെട്ടു.
The post മല്ലപ്പള്ളി സ്വദേശി ഉള്‍പ്പെടെ മൂന്ന് പ്രവാസി മലയാളികള്‍കൂടി യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു appeared first on Pathanamthitta Media.