പത്തനംതിട്ട ജില്ലയില്‍ ബ്രേക്ക് ത്രൂ കേസുകള്‍ 258 മാത്രം – ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച് 14 ദിവസവും പിന്നിടുമ്പോഴാണ് ഒരാള്‍ക്ക് വാക്‌സിന്‍ മൂലമുള്ള പരമാവധി പ്രതിരോധ ശേഷി ലഭിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ പറഞ്ഞു. ഇപ്രകാരം 14 ദിവസം പിന്നിട്ടതിനു ശേഷവും ഉണ്ടാകുന്ന രോഗബാധയെ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ എന്നു പറയും.

പത്തനംതിട്ട ജില്ലയില്‍ ആകെ ബ്രേക്ക് ത്രൂ കേസുകള്‍ 258 എണ്ണം മാത്രമാണ്. ജില്ലയില്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 335214 ആണ്. രണ്ട് ഡോസ് വാക്‌സിനെടുത്ത് 14 ദിവസവും കഴിഞ്ഞവരില്‍ 0.07 ശതമാനത്തിനു മാത്രമാണ് രോഗബാധ ഉണ്ടായിട്ടുള്ളത്.

വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും എല്ലാവരും എസ്എംഎസ് (സാനിറ്റൈസര്‍, മാസ്‌ക്, സാമൂഹിക അകലം) നിര്‍ദേശം പാലിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്കും ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും രോഗം പിടിപെടുന്നതിനുള്ള സാധ്യതയുണ്ടെന്നും ഡിഎംഒ (ആരോഗ്യം) അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...