Tuesday, April 22, 2025 8:01 am

പത്തനംതിട്ടയില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 10

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് നാലു പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചയാളുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) ഷാര്‍ജയില്‍ നിന്നും എത്തിയ നിരണം സ്വദേശി (39)
2) ലഡാക്കില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (34)
3) ഹിമാചല്‍പ്രദേശില്‍ നിന്നും എത്തിയ പരുമല സ്വദേശി (40)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചയാള്‍
4) പെരുന്തുരുത്തി സ്വദേശി (52). ചങ്ങനാശേരി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.

ജില്ലയില്‍ ഇതുവരെ ആകെ 1804 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 837 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 44 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1586 ആണ്. പത്തനംതിട്ട ജില്ലക്കാരായ 216 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 205 പേര്‍ ജില്ലയിലും 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 64 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 40 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 17 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 27 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 55 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 19 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 225 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 10 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 4673 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1307 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1497 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 71 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 141 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7477 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) – ഇന്നലെ വരെ 41882, ഇന്ന് ശേഖരിച്ചത് 544, ആകെ 42426.
2) ട്രൂനാറ്റ് പരിശോധന – ഇന്നലെ വരെ 1028, ഇന്ന് ശേഖരിച്ചത് 34, ആകെ 1062.
3) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ 3305, ഇന്ന് ശേഖരിച്ചത് 64, ആകെ 3369.
4) റാപ്പിഡ് ആന്റിബോഡി പരിശോധന  – ഇന്നലെ വരെ 485, ഇന്ന് ശേഖരിച്ചത് 0, ആകെ 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍  – ഇന്നലെ വരെ 46700, ഇന്ന് ശേഖരിച്ചത്  642, ആകെ 47342.

832 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 21 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1041 കോളുകള്‍ നടത്തുകയും 13 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു

0
ബം​ഗ​ളൂ​രു : ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ സ്​​പേ​ഡെ​ക്സ് ദൗ​ത്യ​ത്തി​ൽ ര​ണ്ടാം ത​വ​ണ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു....

എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ തുടക്കം

0
തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ ബുധനാഴ്ച...

18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു

0
കോ​യ​മ്പ​ത്തൂ​ർ: 18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം...

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച സ​ജീ​വം

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച...