സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; 784 പേര്‍ രോഗമുക്തി നേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തി നേടി. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഏഴ് മരണങ്ങളാണ്. 954 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ നിന്നും 255 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നും 200 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നും 147 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നും 146 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നും 101 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 66 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 63 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നും 41 പേര്‍ക്കും, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്ന് 40 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ നിന്നും 33 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നും 30 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നും 18 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നും 4 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ചികിത്സയിലായിരുന്ന 784 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്നും 180 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നും 102 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നും 71 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നും 61 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നും 60 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നും 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നും 53 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നും 47 പേരുടെയും, വയനാട് ജില്ലയില്‍ നിന്നും 41 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നും 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 32 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നും 25 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നും 11 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നും 9 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...