ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള രാഷ്ട്രീയ, സാമ്പത്തിക പങ്കാളിത്തം വേണമെന്ന് അഫ്ഗാനിസ്ഥാൻ. തിങ്കളാഴ്ച ന്യൂഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ നടന്ന ‘വിജയ’ ദിനത്തിന്റെ അഞ്ചാം വാർഷികാഘോഷ ചടങ്ങിലാണ് എംബസിയുടെ ചുമതലയുള്ള മുഫ്തി നൂർ അഹമ്മദ് നൂർ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര ബഹുമാനത്തിലും പൊതുവായ താൽപ്പര്യങ്ങളിലും ഊന്നിയുള്ള ഇന്ത്യ-അഫ്ഗാൻ ബന്ധം സമീപ വർഷങ്ങളിൽ വലിയ പുരോഗതി നേടിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വിപുലമായി. എംബസികളും കോൺസുലേറ്റുകളും കൂടുതൽ സജീവമായി. കൂടാതെ, ഉന്നതതല പ്രതിനിധികൾ ഇരുരാജ്യങ്ങളിലും സന്ദർശനം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്തിടെ അഫ്ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ചതും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ സന്ദർശനത്തിലൂടെ രാഷ്ട്രീയം, സാമ്പത്തികം, മാനുഷികം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ധാരണയിലെത്താൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ മുന്നേറ്റങ്ങൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ വിശ്വാസവും സാമ്പത്തിക പങ്കാളിത്തവും തുടർച്ചയായ സഹകരണവും അഫ്ഗാനും ഇന്ത്യക്കും മാത്രമല്ല, മേഖലയുടെ സുസ്ഥിരതയ്ക്കും കണക്റ്റിവിറ്റിക്കും അഭിവൃദ്ധിക്കും വലിയ സംഭാവന നൽകും- മുഫ്തി നൂർ അഹമ്മദ് നൂർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...