Saturday, July 5, 2025 9:59 pm

പത്തനംതിട്ടയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ഡിസംബര്‍ – 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 251 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 90 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, പറക്കോട്) 3
2 പന്തളം (കുരമ്പാല, ഐരാണികുടി) 2
3 പത്തനംതിട്ട (പത്തനംതിട്ട) 2
4 തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, തിരുമൂലപുരം) 10
5 ആയിരൂര്‍ (വെളളിയറ, അയിരൂര്‍) 3
6 ഇലന്തൂര്‍ (ഇലന്തൂര്‍) 3
7 ഇരവിപേരൂര്‍ (വളളംകുളം, നെല്ലിമല, ഇരവിപേരൂര്‍) 5
8 ഏഴംകുളം 1
9 എഴുമറ്റൂര്‍ (ചാലാപ്പളളി, എഴുമറ്റൂര്‍) 2
10 കവിയൂര്‍ (തോട്ടഭാഗം, കവിയൂര്‍) 3
11 കൊടുമണ്‍ 1
12 കോയിപ്രം (പുല്ലാട്) 3
13 കോന്നി (മങ്ങാരം) 2
14 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി, ചിറയിറമ്പ്, മാരാമണ്‍) 8
15 മലയാലപ്പുഴ 1
16 മല്ലപ്പുഴശ്ശേരി 1
17 മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 2
18 നെടുമ്പ്രം 1
19 ഓമല്ലൂര്‍ 1
20 പളളിക്കല്‍ (പഴകുളം, അമ്മകണ്ടകര, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം) 14
21 പന്തളം-തെക്കേക്കര 1
22 പെരിങ്ങര 1
23 റാന്നി (റാന്നി, ചുങ്കപ്പാറ) 4
24 റാന്നി പെരുനാട് (റാന്നി-പെരുനാട്, നിലയ്ക്കല്‍, പമ്പ, സന്നിധാനം) 8
25 സീതത്തോട് (ആങ്ങമൂഴി, സീതത്തോട്) 3
26 തണ്ണിത്തോട് (തണ്ണിത്തോട്, കൂത്താടിമണ്‍) 3
27 തോട്ടപ്പുഴശ്ശേരി 1
28 വെച്ചൂച്ചിറ 1
29 മറ്റ് ജില്ലക്കാര്‍ 1

പത്തനംതിട്ട ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ച ഇതരസംസ്ഥാനക്കാരായ 3 പേരെ അതാത് സംസ്ഥാനങ്ങളുടെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 28644 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 24107 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിരായ 6 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു

1) 20.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പുറമറ്റം സ്വദേശി (60) 27.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 18.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പ്രമാടം സ്വദേശി (80) 28.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 20.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച വകയാര്‍ സ്വദേശി (63) 26.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

4) 23.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശി (66) 26.12.2020ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

5) 23.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച നാറാണംമൂഴി സ്വദേശി (45) 28.12.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

6) വടശ്ശേരിക്കര സ്വദേശി (23) 27.12.2020ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 251 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 23881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4581 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4326 പേര്‍ ജില്ലയിലും 255 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 180
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 41
3 പന്തളം അര്‍ച്ചനസിഎഫ്എല്‍ടിസി 112
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 202
5 പെരുനാട് കാര്‍മ്മല്‍സിഎഫ്എല്‍ടിസി 143
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 78
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 15
8 അടൂര്‍ ഗ്രീന്‍വാലിസിഎഫ്എല്‍ടിസി 111
9 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3303
10 സ്വകാര്യ ആശുപത്രികളില്‍ 126
ആകെ 4311

ജില്ലയില്‍ 7621 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3795 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3598 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 121 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 29 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15014 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 139907 1548 141455
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു) 133334 1644 134978
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 10745 610 11355
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 4613 26 4639
6 സി.ബി.നാറ്റ് പരിശോധന 350 4 354
ആകെ ശേഖരിച്ച സാമ്പിളുകള്‍ 289434 3832 293266

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1252 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5084 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3503 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.16 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.17 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 36 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1043 കോളുകള്‍ നടത്തുകയും 7 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ടു ; മാപ്പ് പറഞ്ഞ് ജല...

0
മലപ്പുറം: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയതിന് പൗരത്വം തെളിയിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ...

കോന്നി താലൂക്ക് ആശുപത്രിക്ക് വേണം സ്വന്തമായി ഒരു ആംബുലൻസ്

0
കോന്നി : കോന്നിയിലെ സാധാരണക്കാരയാ ജനങ്ങൾ ആശ്രയിക്കുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ...

ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

0
ന്യൂഡൽഹി: ഷൊര്‍ണൂര്‍-എറണാകുളം പാത മൂന്നുവരിയാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്....

സൂംബ പദ്ധതിയെ വിമർശിച്ച ടി.കെ അഷ്‌റഫിനെ സസ്‌പെൻഡ് ചെയ്ത നടപടി വിവേചനമെന്ന് മുസ്‌ലിം സംഘടനാ...

0
കോഴിക്കോട്: സൂംബ പദ്ധതിയെ വിമർശിച്ച വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ നേതാവ്...