പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും വന്നതും 103 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 10 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ (മൂന്നാളം, അടൂര്‍, പറക്കോട്, ആനന്ദപ്പള്ളി) 6
2. പന്തളം (പൂഴിക്കാട്, കുരമ്പാല) 4
3. പത്തനംതിട്ട (വെട്ടിപ്രം, പത്തനംതിട്ട, ചുരുളിക്കോട്) 9
4. തിരുവല്ല (മഞ്ഞാടി, തിരുവല്ല) 3
5. ആറന്മുള (കിടങ്ങന്നൂര്‍, ആറാട്ടുപുഴ, ഇടയാറന്മുള) 3
6. അരുവാപുലം (ഊട്ടുപാറ) 1
7. അയിരൂര്‍ (തെക്കുങ്കല്‍, തടിയൂര്‍, കൊട്ടാത്തൂര്‍, വെളളിയറ) 6
8. ഏറത്ത് (വടക്കടത്തുകാവ്) 5
9. ഇലന്തൂര്‍ (ഇലന്തൂര്‍, ഇടപരിയാരം) 3
10. ഏനാദിമംഗലം (ഇളമണ്ണൂര്‍) 1
11. ഇരവിപേരൂര്‍ (വളളംകുളം) 2
12. ഏഴംകുളം (വയല, നെടുമണ്‍, ഏഴംകുളം, കടമ്പനാട്) 6
13. എഴുമറ്റൂര്‍ (വാളക്കുഴി) 2
14. കടമ്പനാട് (കടമ്പനാട് നോര്‍ത്ത്, കടമ്പനാട്, മണ്ണടി) 4
15. കടപ്ര 1
16. കലഞ്ഞൂര്‍ (കൂടല്‍, കലഞ്ഞൂര്‍) 4
17. കൊടുമണ്‍ (കൊടുമണ്‍, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
18. കോന്നി (വകയാര്‍, പെരിഞൊട്ടയ്ക്കല്‍, കോന്നി, പയ്യനാമണ്‍) 5
19. കുളനട (കാരയ്ക്കാട്, പനങ്ങാട്) 2
20. കുന്നന്താനം (പാലയ്ക്കത്തകിടി) 3
21. മലയാലപ്പുഴ 1
22. മല്ലപ്പളളി (നാരകത്താണി) 1
23. മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 3
24. നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 2
25. ഓമല്ലൂര്‍ (വാഴമുട്ടം, ഓമല്ലൂര്‍) 2
26. പളളിക്കല്‍ (തെങ്ങമം, മുണ്ടപ്പളളി, ചെറുപുഞ്ച, പയ്യനല്ലൂര്‍, പെരിങ്ങനാട്) 6
27. പന്തളം-തെക്കേക്കര (മിത്രപുരം) 1
28. പ്രമാടം (ഇളകൊളളൂര്‍) 1
29. പുറമറ്റം (വെണ്ണിക്കുളം, പടുതോട്) 2
30. റാന്നി (ഇടക്കുളം) 2
31. തോട്ടപ്പുഴശ്ശേരി (കടയാര്‍) 3
32. തുമ്പമണ്‍ (മുട്ടം) 2
33. വടശ്ശേരിക്കര (മണിയാര്‍, തലച്ചിറ, വടശ്ശേരിക്കര,) 6
34. വെച്ചൂച്ചിറ (കൊല്ലമുള, ചാത്തന്‍തറ) 3
ജില്ലയില്‍ ഇതുവരെ ആകെ 51592 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 46209 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് 589 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 45431 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5856 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5551 പേര്‍ ജില്ലയിലും 305 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 2
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 146
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 64
4 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 93
5 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 96
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 99
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 50
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 40
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 113
10 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 30
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 16
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5452
9 സ്വകാര്യ ആശുപത്രികളില്‍ 200
ആകെ 6401
ജില്ലയില്‍ 13423 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3656 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3487 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 201 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 73 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 20565 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 183795 1413 185208
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 181897 716 182613
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 30738 824 31562
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 6062 35 6097
6 സി.ബി.നാറ്റ് പരിശോധന 576 16 592
ആകെ ശേഖരിച്ച സാമ്പിളുകള്‍ 403553 3004 406557
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1969 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4973 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്‍ണ്ട്. 3630 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.26 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 450 കോളുകള്‍ നടത്തുകയും 5 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.