പത്തനംതിട്ടയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്നും വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 540 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, മേലൂട്, പന്നിവിഴ, കരുവാറ്റ, ആനന്ദപ്പളളി, മൂന്നാളം, പറക്കോട്) 27
2 പന്തളം (കടയ്ക്കാട്, മങ്ങാരം, കുരമ്പാല പൂഴിക്കാട്, തോന്നല്ലൂര്‍, മുടിയൂര്‍ക്കോണം) 25
3 പത്തനംതിട്ട (വെട്ടിപ്രം, പേട്ട, കുലശേഖരപതി, ആനപ്പാറ, വലഞ്ചുഴി, താഴെവെട്ടിപ്രം, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍) 23
4 തിരുവല്ല (മഞ്ഞാടി, കുറ്റപ്പുഴ, ആലംതുരുത്തി, തിരുമൂലപുരം, മുത്തൂര്‍, രാമന്‍ചിറ) 18
5 ആനിക്കാട് (പുന്നവേലി, ആനിക്കാട്) 8
6 ആറന്മുള (ഇടശ്ശേരിമല, കാഞ്ഞിരവേലി, കിടങ്ങന്നൂര്‍, ഇടയാറന്മുള, ആറന്മുള) 13
7 അരുവാപുലം (കുമ്മണ്ണൂര്‍, ഐരവണ്‍) 2
8 അയിരൂര്‍ (വെളളിയറ, അയിരൂര്‍ സൗത്ത്) 2
9 ചെന്നീര്‍ക്കര (ഊന്നുകല്‍, പ്രക്കാനം, ചെന്നീര്‍ക്കര) 10
10 ചെറുകോല്‍ (കീഴുകര) 4
11 ചിറ്റാര്‍ (പാമ്പിനി, പന്നിയാര്‍, വയ്യാറ്റുപഴ, ചിറ്റാര്‍) 14
12 ഏറത്ത് (വടക്കടത്തുകാവ്, പുതുശ്ശേരിഭാഗം, നെല്ലിമുകള്‍) 8
13 ഇലന്തൂര്‍ (ഇലന്തൂര്‍) 2
14 ഏനാദിമംഗലം (കുന്നിട, ഇളമ്മൂണ്ണൂര്‍) 2
15 ഇരവിപേരൂര്‍ (വളളംകുളം ഈസ്റ്റ്, കുന്നത്തുംകര, നെല്ലിമല) 8
16 ഏഴംകുളം (അറുകാലിയ്ക്കല്‍ വെസ്റ്റ്, ഇളങ്ങമംഗലം, ഏനാത്ത്, വയല, കൈതപ്പറമ്പ്, നെടുമണ്‍) 33
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 5
18 കടമ്പനാട് (തുവയൂര്‍, മണ്ണടി) 3
19 കടപ്ര (കടപ്ര) 8
20 കലഞ്ഞൂര്‍ (ഇടത്തറ, കലഞ്ഞൂര്‍, അതിരുങ്കല്‍, തിടി) 11
21 കല്ലൂപ്പാറ (കടമാന്‍കുളം, കല്ലൂപ്പാറ) 5
22 കവിയൂര്‍ (കവിയൂര്‍) 7
23 കൊടുമണ്‍ (കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത്, ഐക്കാട്, ഇടത്തിട്ട) 10
24 കോയിപ്രം (കോയിപ്രം, പുല്ലാട്, കുമ്പനാട്) 10
25 കോന്നി (പെരിഞ്ഞൊട്ടക്കല്‍, കിഴവല്ലൂര്‍, മുതുപേഴുങ്കല്‍, വകയാര്‍, പയ്യനാമണ്‍) 13
26 കൊറ്റനാട് (കൊറ്റനാട്) 12
27 കോട്ടാങ്ങല്‍ (കുളത്തൂര്‍, കോട്ടാങ്ങല്‍) 2
28 കോഴഞ്ചേരി (കോഴഞ്ചേരി, മേലുകര) 5
29 കുളനട (പനങ്ങാട്, ഉളനാട്, മാന്തുക, ഞെട്ടൂര്‍, കൈപ്പുഴ, തുമ്പമണ്‍ താഴം, ഉളളന്നൂര്‍) 25
30 കുന്നന്താനം (മുണ്ടിയപ്പളളി, ആഞ്ഞിലിത്താനം, നെടുങ്ങാടപ്പളളി, പാല്ക്കാതകിടി, കുന്നന്താനം) 13
31 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 3
32 മലയാലപ്പുഴ (മലയാലപ്പുഴ) 2
33 മല്ലപ്പളളി (ചെങ്ങരൂര്‍, കീഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 16
34 മല്ലപ്പുഴശ്ശേരി (കാരംവേലി, മല്ലപ്പുഴശ്ശേരി) 4
35 മെഴുവേലി (ഇലവുംതിട്ട, മുട്ടത്തുകോണം) 5
36 മൈലപ്ര (മൈലപ്ര) 4
37 നാറാണംമൂഴി (നാറാണംമൂഴി, കക്കുടുമണ്‍) 3
38 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 4
39 നെടുമ്പ്രം (നെടുമ്പ്രം, പൊടിയാടി) 7
40 ഓമല്ലൂര്‍ (വാഴമുട്ടം, മാത്തൂര്‍, ഓമല്ലൂര്‍, മഞ്ഞിനിക്കര) 15
41 പളളിക്കല്‍ (ഇളംപളളില്‍, പഴകുളം, തെങ്ങമം, പെരിങ്ങനാട്) 5
42 പന്തളം തെക്കേക്കര
(പൊങ്ങലടി, പന്തളം-തെക്കേക്കര) 14
43 പെരിങ്ങര (മേപ്രാല്‍, കാരയ്ക്കല്‍, പെരിങ്ങര) 6
44 പ്രമാടം (ളാക്കൂര്‍, തെങ്ങുംകാവ്, മല്ലശ്ശേരി, വി-കോട്ടയം) 9
45 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 6
46 റാന്നി (വയലത്തല, പുതുശ്ശേരിമല, ഉതിമൂട്) 7
47 റാന്നി പഴവങ്ങാടി (മാമ്മുക്ക്, ചെല്ലക്കാട്, ചേത്തയ്ക്കല്‍, ഐത്തല, ഇടമണ്‍, കാരികുളം) 24
48 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍, ഉന്നയ്ക്കാവ്, ചിറയ്ക്കല്‍പടി, കാരിയംപ്ലാവ്) 12
49 റാന്നി പെരുനാട് (കൂനംകര, ളാഹ, റാന്നി-പെരുനാട്) 4
50 സീതത്തോട് (സീതത്തോട്, കൊച്ചുകോയിക്കല്‍, ആങ്ങമൂഴി, വാലുപാറ, തോട്ടമണ്‍പാറ) 8
51 തണ്ണിത്തോട് (മണ്ണീറ, തണ്ണിത്തോട്, തേക്കുതോട്) 30
52 തോട്ടപ്പുഴശ്ശേരി (ചിറയിറമ്പ്, കുറിയന്നൂര്‍) 3
53 തുമ്പമണ്‍ (തുമ്പമണ്‍, മുട്ടം, കീരുകുഴി) 4
54 വടശ്ശേരിക്കര (ചെറുകുളഞ്ഞി, തലച്ചിറ, കുമ്പളത്താമണ്‍, പേഴുംപാറ,) 11
55 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, കൈപ്പട്ടൂര്‍, ഇളപ്പുപാറ, കുടമുക്ക്) 5
56 വെച്ചൂച്ചിറ (ചാത്തന്‍തറ, മണ്ണടിശാല, മുക്കൂട്ടുതറ) 18

ജില്ലയില്‍ ഇതുവരെ ആകെ 41061 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 36044 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) പന്തളം സ്വദേശി (67) 21.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

2) 23.01.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശിനി (63) 23.01.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) റാന്നി സ്വദേശി (64) 22.01.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 204 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 34856 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5957 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5663 പേര്‍ ജില്ലയിലും 294 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 195
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 52
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 98
4 പത്തനംതിട്ട മുസലിയാര്‍ സിഎസ്എല്‍ടിസി 59
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 161
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 15
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 43
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 69
9 ആനിക്കാട് സിഎഫ്എല്‍ടിസി 29
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 40
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4182
12 സ്വകാര്യ ആശുപത്രികളില്‍ 349
ആകെ 5292

ജില്ലയില്‍ 12290 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4041 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3477 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 247 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 97 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19808 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 164291, 772, 165063.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 168582, 1153, 169735.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 21362, 479, 21841.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5368, 35, 5403.
6 സി.ബി.നാറ്റ് പരിശോധന 429, 2, 431.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 360517, 2441, 362958.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1556 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3997 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2601 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.36 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 27 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 781 കോളുകള്‍ നടത്തുകയും അഞ്ചു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കോവിഡ്-19 വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ശനിയാഴ്ച മൂന്നു മണി വരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് 940 പേര്‍ക്ക് വാക്‌സിന്‍ നില്‍കി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ അവധി

0
കോഴിക്കോട് : ജില്ലയില്‍ ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും...

മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ഹെലികോപ്റ്ററിൽ യാത്ര നടത്തിയതിൽ രൂക്ഷ വിമർശനവുമായി...

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...