Saturday, July 5, 2025 4:58 pm

പത്തനംതിട്ടയില്‍ ഇന്ന് 579 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജനുവരി 14

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 579 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്ത് നിന്ന് വന്നതും 13 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 560 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറക്കോട്, കണ്ണംകോട്, അടൂര്‍, പന്നിവിഴ, മൂന്നാളം) 12
2 പന്തളം (കടക്കാട്, മങ്ങാരം, കുരമ്പാല, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 26
3 പത്തനംതിട്ട (വെട്ടൂര്‍, മേലേവെട്ടിപ്രം, കൊടുന്തറ, ആനപ്പാറ,താഴെ വെട്ടിപ്രം, കുമ്പഴ) 13
4 തിരുവല്ല (തുകലശ്ശേരി, കാവുംഭാഗം, കുറ്റപ്പുഴ, മഞ്ഞാടി, ചുമത്ര, പാലിയേക്കര, അഴിയിടത്തുചിറ, മുത്തൂര്‍) 24
5 ആനിക്കാട് (നൂറോമ്മാവ്, ആനിക്കാട്) 22
6 ആറന്മുള (ഇടശ്ശേരിമല, ആറന്മുള) 19
7 അരുവാപ്പുലം 1
8 അയിരൂര്‍ (കാഞ്ഞീറ്റുകര, തടിയൂര്‍, തെക്കുംങ്കല്‍,വെളളിയറ) 16
9 ചെന്നീര്‍ക്കര (മുട്ടത്തുകോണം, ചെന്നീര്‍ക്കര) 3
10 ചെറുകോല്‍ (ചെറുകോല്‍) 4
11 ചിറ്റാര്‍ (ചിറ്റാര്‍, കാരികയം,വയ്യാറ്റുപുഴ,പടയണിപ്പാറ) 9
12 ഏറത്ത് (വെളളക്കുളങ്ങര, ചൂരക്കോട്, പുതുശ്ശേരിഭാഗം, വയല,) 9
13 ഇലന്തൂര്‍ (വാര്യാപുരം, ഇലന്തൂര്‍) 3
14 ഏനാദിമംഗലം 1
15 ഇരവിപേരൂര്‍ (വളളംകുളം, ഈസ്റ്റ് ഓതറ) 13
16 ഏഴംകുളം (നെടുമണ്‍, പറക്കോട്, ഏനാത്ത്,) 12
17 എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 3
18 കടമ്പനാട് (മണ്ണടി, നെല്ലിമുകള്‍,കടമ്പനാട്) 3
19 കടപ്ര (കടപ്ര) 9
20 കലഞ്ഞൂര്‍ (കലഞ്ഞൂര്‍,കൂടല്‍) 6
21 കല്ലൂപ്പാറ (കല്ലൂപ്പാറ, പുതുശ്ശേരി) 3
22 കവിയൂര്‍ (കവിയൂര്‍, തോട്ടഭാഗം) 4
23 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, അങ്ങാടിക്കല്‍, ചന്ദനപ്പള്ളി, കൊടുമണ്‍) 32
24 കോയിപ്രം (പുല്ലാട്, വരയന്നൂര്‍, കോയിപ്രം) 12
25 കോന്നി (പയ്യനാമണ്‍, മങ്ങാരം, എലിയറയ്ക്കല്‍, കോന്നി) 10
26 കൊറ്റനാട് (കൊറ്റനാട്, ചാലപ്പളളി, പെരുമ്പെട്ടി) 14
27 കോട്ടാങ്ങല്‍ (വായ്പ്പൂര്, ചുങ്കപ്പാറ, കുളത്തൂര്‍, കോട്ടാങ്ങല്‍) 21
28 കോഴഞ്ചേരി (കോഴഞ്ചേരി, തെക്കേമല, മേലുകര, കോഴഞ്ചേരി ഈസ്റ്റ്) 11
29 കുളനട (പനങ്ങാട്, മാന്തുക, കുളനട, തുമ്പമണ്‍താഴം,) 23
30 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം, മാന്താനം, പാലക്കാത്തകിടി) 12
31 കുറ്റൂര്‍ (വെണ്‍പാല, തെങ്ങേലി, വെസ്റ്റ് ഓതറ) 17
32 മലയാലപ്പുഴ (മലയാലപ്പുഴ ) 4
33 മല്ലപ്പളളി (മല്ലപ്പള്ളി വെസ്റ്റ്, കീഴ്‌വായ്പ്പൂര്‍, പരിയാരം) 6
34 മല്ലപ്പുഴശ്ശേരി (കുഴിക്കാല, കുറുന്താര്‍) 5
35 മെഴുവേലി (മെഴുവേലി, ഇലവുംതിട്ട) 16
36 മൈലപ്ര (മൈലപ്ര) 2
37 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി, അടിച്ചിപുഴ) 11
38 നാരങ്ങാനം (കടമ്മനിട്ട, നാരങ്ങാനം) 3
39 നെടുമ്പ്രം (കല്ലുങ്കല്‍, പൊടിയാടി, നെടുമ്പ്രം) 11
40 നിരണം (നിരണം ) 7
41 ഓമല്ലൂര്‍ (വാഴമുട്ടം ) 3
42 പളളിക്കല്‍ (പെരിങ്ങനാട്, പഴകുളം, തെങ്ങമം) 6
43 പന്തളം തെക്കേക്കര (കീരുകുഴി, പടുകോട്ടയ്ക്കല്‍, പൊങ്ങലടി, മന്നംനഗര്‍) 4
44 പെരിങ്ങര (പെരിങ്ങര, അഴിയിടത്തുചിറ, ആലംതുരുത്തി) 3
45 പ്രമാടം (മല്ലശ്ശേരി, വി-കോട്ടയം, ഇളകൊളളൂര്‍) 12
46 പുറമറ്റം (മുണ്ടമല, വെണ്ണിക്കുളം, പുറമറ്റം) 5
47 റാന്നി (പ്ലാങ്കമണ്‍, പുതുശ്ശേരിമല, റാന്നി, ഉതിമൂട്) 5
48 റാന്നി പഴവങ്ങാടി (ചേത്തക്കല്‍, ചെറുകുളഞ്ഞി, മോതിരവയല്‍, കരികുളം, പഴവങ്ങാടി) 14
49 റാന്നി അങ്ങാടി (ഉന്നക്കാവ്, കണ്ടംപേരൂര്‍, ഈട്ടിച്ചുവട്, നെല്ലിക്കാമണ്‍) 14
50 റാന്നി പെരുനാട് (കുടമുരുട്ടി, മാടമണ്‍, തുലാപ്പളളി) 9
51 സീതത്തോട് (സീതത്തോട്, ആങ്ങമുഴി, കൊച്ചുകോയിക്കല്‍, കോട്ടമണ്‍പാറ) 7
52 തണ്ണിത്തോട് 1
53 തോട്ടപ്പുഴശ്ശേരി (മാരാമണ്‍, ചിറയിറമ്പ്, കുറിയന്നൂര്‍, കോളഭാഗം) 15
54 തുമ്പമണ്‍ (തുമ്പമണ്‍ ) 6
55 വടശ്ശേരിക്കര (ചെറുകുളഞ്ഞി, കുമ്പ്‌ളാംപൊയ്ക, പേഴുംപാറ, അരീക്കാവ്, മണിയാര്‍) 10
56 വളളിക്കോട് (കുടമുക്ക്, നരിയാപുരം,ഞക്കുനിലം, വെളളപ്പാറ, കൈപ്പട്ടൂര്‍, വള്ളിക്കോട്,) 20
57 വെച്ചൂച്ചിറ (വെച്ചൂച്ചിറ, ചാത്തന്‍തറ, മുക്കൂട്ടുതറ) 13

ജില്ലയില്‍ ഇതുവരെ ആകെ 36699 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 31833 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ രണ്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 11.01.2021-ല്‍ രോഗബാധ സ്ഥിരീകരിച്ച റാന്നി അങ്ങാടി സ്വദേശി(82) 13.01.2021-ല്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 06.01.2021-ല്‍ രോഗബാധ സ്ഥിരീകരിച്ച സീതത്തോട് സ്വദേശിനി(56) 11.01.2021-ല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 406 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 29795 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6100 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5864 പേര്‍ ജില്ലയിലും 236 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 149
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 55
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 134
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 21
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 121
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 69
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 43
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 82
9 ആനിക്കാട് സിഎഫ്എല്‍ടിസി 31
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 49
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4985
12 സ്വകാര്യ ആശുപത്രികളില്‍ 266
ആകെ 6005

ജില്ലയില്‍ 11941 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3879 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3562 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 286 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 103 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19382 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 157458, 869, 158327.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 157416, 1605, 159021.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 17515, 494, 18009.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5126, 21, 5147.
6 സി.ബി.നാറ്റ് പരിശോധന 413, 9, 422.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 338413, 2998, 341411.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1680 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4678 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
2828 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.17 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.92 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 43 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 850 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം

0
ജമ്മു : ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക്...

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...