പത്തനംതിട്ടയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ്  : ജില്ലയില്‍ ഇന്ന്  മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1)  ജൂണ്‍ 27ന് കുവൈറ്റില്‍ നിന്നും എത്തിയ ഏറത്ത് വയല സ്വദേശിയായ 35 വയസുകാരന്‍,  2) ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 39 വയസുകാരന്‍ എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 3) സൗദിയില്‍ നിന്ന് എത്തിയ പന്തളം സ്വദേശിനിയായ 43 വയസുകാരി ഇന്ന്  രോഗം സ്ഥിരീകരിച്ച് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് . ഈ വ്യക്തി പത്തനംതിട്ട ജില്ലയില്‍ എത്തിയിട്ടില്ല.

ജില്ലയില്‍ ഇതുവരെ ആകെ 355 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയിലുളള 27 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 195 ആണ്.
നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 159 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 148 പേര്‍ ജില്ലയിലും, 11 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 70 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 14 പേരും  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 59 പേരും  പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 21 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 176 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന്  പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 176 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2783 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2589 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 196 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 172 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5548 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1497 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  സാമ്പിളുകള്‍ ഒന്നും പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതുവരെ ജില്ലയില്‍ നിന്നും 16145 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  327 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 348 എണ്ണം പൊസിറ്റീവായും 14318 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 853 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  876 കോളുകള്‍ നടത്തുകയും 27 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....