പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1) ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 32 വയസുകാരന്‍, 2) ജൂണ്‍ 19 ന് ഒമാനില്‍ നിന്നും എത്തിയ പന്തളം സ്വദേശിനിയായ 28 വയസുകാരി, 3) ജൂലൈ ഒന്നിന് സൗദിയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 38 വയസുകാരന്‍, 4) ജൂണ്‍ 24 ന് ബഹ്‌റനില്‍ നിന്നും എത്തിയ കടപ്ര സ്വദേശിയായ 52 വയസുകാരന്‍, 5) ജൂണ്‍ 22 ന് ഗുജറാത്തില്‍ നിന്നും എത്തിയ മൈലപ്ര കുമ്പഴ സ്വദേശിയായ 60 വയസുകാരന്‍, 6) പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 42 വയസുകാരന്‍ (ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു), 7) പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ 48 വയസുകാരന്‍ (ഇതിന്റെയും ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു).
ജില്ലയില്‍ ഇതുവരെ ആകെ 400 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയിലുളള മൂന്നു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 218 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 181 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 169 പേര്‍ ജില്ലയിലും 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 74 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 13 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒന്‍പതു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 64 പേരും പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 32 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ എട്ടു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 200 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 16 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
]ജില്ലയില്‍ 449 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2754 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2548 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 126 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5751 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1513 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 345 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 17290 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 337 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 390 എണ്ണം പൊസിറ്റീവായും 14860 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1352 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 109 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 136 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് (8) 960 കോളുകള്‍ നടത്തുകയും, 16 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ 10 ഡോക്ടര്‍മാര്‍ക്കും 28 സ്റ്റാഫ് നേഴ്‌സുമാര്‍ക്കും മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 41 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.
ജില്ലയുടെ ചുമതലയുളള വനം-വന്യജീവി വകുപ്പ് മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും ചെയ്തു. കണ്ടെയ്ന്‍മെന്റ് സോണിലുളളവര്‍ക്ക് പനി, ചുമ, തൊണ്ടവേദന തുടങ്ങിയ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ – 04682228220, 9188294118.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.