പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു പേര്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും ഒരാള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചതുമാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചത് 1) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ 28 വയസുകാരന്‍, ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 25 വയസുകാരന്‍, 3) പന്തളം സ്വദേശിനിയായ 19 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ട്രൂനാറ്റ് പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളള ഗര്‍ഭിണി ആയിരുന്നു ഇവര്‍ . ജൂലൈ 19 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് സിസേറിയന്‍ നടന്നു. കൂടാതെ കിര്‍ഗിസ്ഥാനില്‍ നിന്നും എത്തിയ തുവയൂര്‍ സൗത്ത് സ്വദേശി മെഡിക്കല്‍ വിദ്യാര്‍ഥിയായ 22 വയസുകാരന് ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം ആലപ്പുഴയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
ജില്ലയില്‍ ഇതുവരെ ആകെ 841 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 245 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 393 ആണ്. പത്തനംതിട്ട ജില്ലക്കാരായ 447 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 438 പേര്‍ ജില്ലയിലും ഒന്‍പതു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 149 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 120 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 94 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 10 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 450 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി മൂന്നു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 2648 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1187 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1959 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 71 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 134 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5794 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 704 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 21865 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 360 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 18718 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1641 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1267 കോളുകള്‍ നടത്തുകയും 23 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. കൂടാതെ 186 സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിംഗ് നല്‍കി.
പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കോന്നി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 01, 16 , പ്രമാടം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 3, മലയാലപ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 08, അടൂര്‍ മുനിസിപ്പാലിറ്റി എല്ലാ വര്‍ഡുകളും, തിരുവല്ല മുനിസിപ്പാലിറ്റി 19 (കാലാവധി നീട്ടി) പത്തനംതിട്ട മുനിസിപ്പാലിറ്റി എല്ലാ വാര്‍ഡുകളും (കാലാവധി നീട്ടി), ഏഴംകുളം 17 (കാലാവധി നീട്ടി). 7) കൊടുമണ്‍ 12, 13, 17 (കാലാവധി നീട്ടി)
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.