പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
1) സൗദിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 26 വയസുകാരന്‍.
2) ഖത്തറില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 38 വയസുകാരന്‍.
3) യുക്രയിനില്‍ നിന്നും എത്തിയ മണക്കാല തുവയൂര്‍ നോര്‍ത്ത് സ്വദേശിനിയായ 19 വയസുകാരി.
4) ദുബായില്‍ നിന്നും എത്തിയ മേലുകര സ്വദേശിയായ 29 വയസുകാരന്‍.
5) ഖത്തറില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 28 വയസുകാരന്‍.
6) കുവൈറ്റില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശിയായ 28 വയസുകാരന്‍.
7) ദുബായില്‍ നിന്നും എത്തിയ അങ്ങാടിക്കല്‍ നോര്‍ത്ത് സ്വദേശിയായ 45 വയസുകാരന്‍.
8) അബുദാബിയില്‍ നിന്നും എത്തിയ മണക്കാല സ്വദേശിയായ 32 വയസുകാരന്‍.
9) സൗദിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 60 വയസുകാരന്‍.
10) ബാംഗ്ലൂരില്‍ നിന്നും എത്തിയ നൂറോമ്മാവ് സ്വദേശിനിയായ 20 വയസുകാരി.
11) ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിനിയായ 27 വയസുകാരി.
12) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി കരികുളം സ്വദേശിയായ 60 വയസുകാരന്‍.
13) സെക്കന്തരാബാദില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശിയായ 30 വയസുകാരന്‍.
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിനിയായ 24 വയസുകാരി.
15) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ റാന്നി കരികുളം സ്വദേശിനിയായ 31 വയസുകാരി.
16) ചെന്നൈയില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശിനിയായ 42 വയസുകാരി.
17) ഡല്‍ഹിയില്‍ നിന്നും എത്തിയ തുമ്പമണ്‍ നോര്‍ത്ത് സ്വദേശിയായ 40 വയസുകാരന്‍.
18) ചെന്നൈയില്‍ നിന്നും എത്തിയ നിരണം നോര്‍ത്ത് സ്വദേശിനിയായ 36 വയസുകാരി.
19) മധ്യപ്രദേശില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശിയായ 38 വയസുകാരന്‍.
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
20) ചൂരക്കോട് സ്വദേശിയായ 60 വയസുകാരന്‍. ചൂരക്കോട് മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
21) അയിരൂര്‍ സ്വദേശിനിയായ 50 വയസുകാരി. അയിരൂരില്‍ രോഗബാധിതനായ വ്യക്തിയുടെ ഭാര്യമാതാവ് ആണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
22) അയിരൂര്‍ സ്വദേശിയായ 60 വയസുകാരന്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ്. ഗൃഹനിരീക്ഷണത്തിലായിരുന്നു.
23) അയിരൂര്‍ സ്വദേശിയായ 65 വയസുകാരന്‍. അഭിഭാഷകനാണ്. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
24) ആയിരൂര്‍ സ്വദേശിനിയായ 27 വയസുകാരി. അയിരൂരില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
25) കുമ്പഴ സ്വദേശിനിയായ 16 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ അനന്തിരവള്‍ ആണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
26) മലയാലപ്പുഴ സ്വദേശിനിയായ 50 വയസുകാരി. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകയാണ്. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
27) കുമ്പഴ സ്വദേശിനിയായ 42 വയസുകാരി. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
28) കാഞ്ഞീറ്റുകര അയിരൂര്‍ സ്വദേശിനിയായ 48 വയസുകാരി. അയിരൂരില്‍ രോഗ ബാധിതനായ വ്യക്തിയുടെ മാതാവാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
29) ഉള്ളന്നൂര്‍ സ്വദേശിനിയായ 25 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
30) അടൂര്‍ സ്വദേശിയായ 17 വയസുകാരന്‍. അടൂരില്‍ രോഗബാധിതനായ വ്യക്തിയുടെ മകനാണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
31) അടൂര്‍ സ്വദേശിനിയായ 47 വയസുകാരി. അടൂരില്‍ രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
32) അടൂര്‍ സ്വദേശിയായ 18 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററിലെ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
33) പത്തനംതിട്ട സ്വദേശിനിയായ 42 വയസുകാരി. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
34) അയിരൂര്‍ സ്വദേശിനിയായ 25 വയസുകാരി. അയിരൂരില്‍ രോഗ ബാധിതനായ വ്യക്തിയുടെ ഭാര്യയാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
35) കോന്നി സ്വദേശിയായ 16 വയസുകാരന്‍. കോന്നിയില്‍ രോഗബാധിതനായ വ്യക്തിയുടെ മകനാണ്. ഗൃഹ നിരീക്ഷണത്തില്‍ ആയിരുന്നു.
36) ചൂരക്കോട് സ്വദേശിനിയായ 58 വയസുകാരി. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മാതാവാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.
37) പന്തളം സ്വദേശിയായ 33 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇതേ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
38) വാഴമുട്ടം സ്വദേശിയായ 26 വയസുകാരന്‍. പത്തനംതിട്ടയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇതേ ബാങ്കില്‍ രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.
39) കുറ്റപ്പുഴ സ്വദേശിയായ 49 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
40) തിരുവല്ല സ്വദേശിയായ 59 വയസുകാരന്‍. മത്സ്യ വ്യാപാരിയാണ്. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
ജില്ലയില്‍ ഇതുവരെ ആകെ 881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 266 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 17 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 410 ആണ്. പത്തനംതിട്ട ജില്ലക്കാരായ 470 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 462 പേര്‍ ജില്ലയിലും എട്ടു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 171 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 131 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 95 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 33 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 16 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 480 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 2805 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1143 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1878 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 87 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 136 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5826 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ നിന്ന് ഇന്ന് 713 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 22578 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 459 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 19177 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1851 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1194 കോളുകള്‍ നടത്തുകയും 21 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.