പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1) പത്തനംതിട്ട കോവിഡ് ആശുപത്രിയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കോവിഡ് വാര്‍ഡിലെ ഡ്യൂട്ടിയ്ക്കുശേഷം സമ്പര്‍ക്കവിലക്കിലായിരുന്നു ഇവര്‍. ഇവരുമായി ജോലി സമയത്ത് സമ്പര്‍ക്കത്തില്‍ വന്ന എട്ടു പേരെ നിരീക്ഷണത്തില്‍ ആക്കിയിട്ടുണ്ട്. 2) ജൂണ്‍ 14ന് കുവൈറ്റില്‍ നിന്നും എത്തിയ ചുരുളിക്കോട് സ്വദേശിയായ 30 വയസുകാരന്‍. 3) ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 49 വയസുകാരന്‍. 4) ജൂണ്‍ 14ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിനിയായ 14 വയസുകാരി. 5) ജൂണ്‍ 15ന് സൗദി അറേബ്യയില്‍ നിന്നും എത്തിയ ഓതറ വെസ്റ്റ് സ്വദേശിയായ 50 വയസുകാരന്‍. 6) ജൂണ്‍ 15ന് സൗദിഅറേബ്യയില്‍ നിന്നും എത്തിയ കൂടല്‍ സ്വദേശിയായ 56 വയസുകാരന്‍. 7) ജൂണ്‍ ഏഴിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 35 വയസുകാരന്‍. 8) ജൂണ്‍13ന് കുവൈറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശിയായ 52 വയസുകാരന്‍. 9) ജൂണ്‍ അഞ്ചിന് ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ 55 വയസുകാരന്‍. 10) ജൂണ്‍ എട്ടിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചാത്തങ്കേരി പെരിങ്ങര സ്വദേശിയായ 53 വയസുകാരന്‍. 11) ജൂണ്‍ 12ന് കുവൈറ്റില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 41 വയസുകാരന്‍. 12) മേയ് 26ന് യു.എ.ഇയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 27 വയസുകാരന്‍. 13) ജൂണ്‍ ആറിന് ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 22 വയസുകാരന്‍. 14) ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 38 വയസുകാരന്‍. 15) ജൂണ്‍ 10ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിയായ 48 വയസുകാരന്‍. 16) ജൂണ്‍ 10ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെന്നീര്‍ക്കര സ്വദേശിനിയായ 47 വയസുകാരി. 17) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ കുറ്റൂര്‍ വെസ്റ്റ് ഓതറ സ്വദേശിയായ 39 വയസുകാരന്‍ എന്നിവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച് ജില്ലയിലുളളവര്‍.
ജില്ലയില്‍ ഇതുവരെ ആകെ 186 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയിലും കോട്ടയം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരു വ്യക്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയില്‍ ഉണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 66 ആണ്. നിലവില്‍ ജില്ലയില്‍ 119 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 115 പേര്‍ ജില്ലയിലും, നാലു പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 52 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 10 പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 64 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 133 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 22 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 550 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3228 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1406 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 258 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 174 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5184 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 133 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1140 പേര്‍ താമസിക്കുന്നുണ്ട്.
ജില്ലയില്‍ നിന്ന് ഇന്ന് 278 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 12204 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 224 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 182 എണ്ണം പൊസിറ്റീവായും 10803 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 893 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 72 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 115 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1047 കോളുകള്‍ നടത്തുകയും 133 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
—