Sunday, July 6, 2025 12:50 am

പത്തനംതിട്ടയില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 198 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്ത് നിന്ന് വന്നവരും  മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും 192 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1.അടൂര്‍ (മേലൂട്, ആനന്ദപ്പളളി, പന്നിവിഴ, അമ്മകണ്ടകര, പറക്കോട്, കരുവാറ്റ) 10
2.പന്തളം (പൂഴിക്കാട്, മുടിയൂര്‍കോണം) 3
3.പത്തനംതിട്ട (മൈലാടുംപാറ, മുണ്ടുകോട്ടയ്ക്കല്‍, അഴൂര്‍, പേട്ട, കണ്ണംകര, കൊടുന്തറ) 11
4.തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, തിരുവല്ല, കറ്റോട്) 9
5.ആനിക്കാട് (ആനിക്കാട്, നൂറോമാവ്) 5
6.ആറന്മുള (എരുമക്കാട്, ആറന്മുള) 3
7.അരുവാപുലം (ഐരവണ്‍, ഊട്ടുപ്പാറ, കല്ലേലിത്തോട്ടം, അരുവാപുലം) 5
8.അയിരൂര്‍ (മുക്കന്നൂര്‍, അയിരൂര്‍, തടിയൂര്‍) 4
9.ചെന്നീര്‍ക്കര (പ്രക്കാനം) 2
10.ഏറത്ത് (മണക്കാല, തുവയൂര്‍, വെളളകുളങ്ങര, പുതുശ്ശേരിഭാഗം) 11
11.ഇലന്തൂര്‍ (ഇടപ്പരിയാരം, ഇലന്തൂര്‍) 3
12.ഏനാദിമംഗലം (മരുതിമൂട്, കുന്നിട, ഇളമണ്ണൂര്‍) 3
13.ഇരവിപേരൂര്‍ (വളളംകുളം) 1
14.ഏഴംകുളം (ഇളങ്ങമംഗലം, ഏനാത്ത്, നെടുമണ്‍) 4
15.എഴുമറ്റൂര്‍ (എഴുമറ്റൂര്‍) 1
16.കടമ്പനാട് (കടമ്പനാട്, തുവയൂര്‍) 4
17.കടപ്ര (കടപ്ര) 4
18.കലഞ്ഞൂര്‍ (കൊല്ലന്‍മുക്ക്, മുറിഞ്ഞകല്‍, കൂടല്‍) 5
19.കല്ലൂപ്പാറ (കല്ലൂപ്പാറ) 1
20. കൊടുമണ്‍ (ഐക്കാട്, കൊടുമണ്‍) 3
21.കോയിപ്രം (പൂല്ലാട്) 1
22.കോന്നി (അട്ടച്ചാക്കല്‍) 6
23.കൊറ്റനാട് (തീയാടിക്കല്‍, കൊറ്റനാട്) 2
24.കോട്ടാങ്ങല്‍ (കുളത്തൂര്‍) 2
25. കോഴഞ്ചേരി (കോഴഞ്ചേരി) 4
26.കുളനട (ഞെട്ടൂര്‍, മാന്തുക, കുളനട) 4
27.കുന്നന്താനം (മാന്താനം, കുന്നന്താനം) 3
28.കുറ്റൂര്‍ (തെങ്ങേലി, വെണ്‍പാല) 3
29.മലയാലപ്പുഴ (ഏറം, പുതുക്കുളം, വെട്ടൂര്‍, താഴം) 5
30.മല്ലപ്പളളി (പാടിമണ്‍, കീഴ്‌വായ്പ്പൂര്‍) 7
31.മല്ലപ്പുഴശ്ശേരി (പുന്നയ്ക്കാട്) 4
32. മെഴുവേലി (കാരിത്തോട്ട, ഇലവുംതിട്ട) 4
33.മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 3
34.നാരങ്ങാനം (നാരങ്ങാനം വെസ്റ്റ്, നാരങ്ങാനം) 3
35. നെടുമ്പ്രം (നെടുമ്പ്രം) 1
36.നിരണം (കിഴക്കുംഭാഗം) 1
37.ഓമല്ലൂര്‍ (ഓമല്ലൂര്‍) 3
38.പളളിക്കല്‍ (പളളിക്കല്‍, പെരിങ്ങനാട്, തെങ്ങമം) 8
39. പന്തളം-തെക്കേക്കര (പെരുമ്പുപുളിക്കല്‍, ഇടമാലി) 2
40.പെരിങ്ങര (പെരിങ്ങര) 2
41.പ്രമാടം (മല്ലശ്ശേരി) 3
42.റാന്നി (നെല്ലിയ്ക്കാമണ്‍, ഉതിമൂട്, ഉന്നക്കാവ്) 5
43.റാന്നി പഴവങ്ങാടി (ചെല്ലക്കാട്, കാരികുളം, പഴവങ്ങാടി, മക്കപ്പുഴ) 8
44.റാന്നി അങ്ങാടി (ഈട്ടിച്ചുവട്, മേനാംതോട്ടം, പുല്ലുപ്രം) 7
45.റാന്നി പെരുനാട് (മാടമണ്‍) 1
46.തണ്ണിത്തോട് (കരിമാന്‍തോട്, എലിമുളളുംപ്ലാക്കല്‍) 7
47.തോട്ടപ്പുഴശ്ശേരി (മാരാമണ്‍, കുറിയന്നൂര്‍) 2
48.തുമ്പമണ്‍ (മുട്ടം) 1
49. വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വളളിക്കോട്) 4

ജില്ലയില്‍ ഇതുവരെ ആകെ 57867 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 52227 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 02.03.2021ന് രോഗബാധ സ്ഥിരീകരിച്ച തുമ്പമണ്‍ സ്വദേശി (58) 08.03.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലില്‍ ഇന്ന് 369 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 55366 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2150 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1904 പേര്‍ ജില്ലയിലും 246 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 1
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 80
3 റാന്നി മേനാംതോട്ടം സി.എസ്.എല്‍.റ്റി.സി 34
4 പന്തളം അര്‍ച്ചന സി.എഫ്.എല്‍.റ്റി.സി 39
5 മുസലിയാര്‍ സി.എസ്.എല്‍.റ്റി.സി പത്തനംതിട്ട 13
6 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.റ്റി.സി 30
7 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.റ്റി.സി 17
8 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.റ്റി.സി 4
9 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.റ്റി.സി 26
10 ആനിക്കാട് സി.എഫ്.എല്‍.റ്റി.സി 10
11 പന്തളം-തെക്കേക്കര സി.എഫ്.എല്‍.റ്റി.സി 12
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1425
13 സ്വകാര്യ ആശുപത്രികളില്‍ 96
ആകെ 1787

ജില്ലയില്‍ 4415 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2362 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3250 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 120 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 31 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10027 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 201546, 578, 202124.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 190342, 239, 190581.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 39273, 170, 39443.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 6738, 31, 6769.
6 സി.ബി.നാറ്റ് പരിശോധന 617, 2, 619.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 439001 , 1020, 440021.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 235007, 2154, 237161.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 674008, 3174, 677182.

ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3174 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1221 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.20 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.56 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 76 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 115 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 317 കോളുകള്‍ നടത്തുകയും മൂന്നു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...