പത്തനംതിട്ടയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 159 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്തുനിന്നു വന്നവരും 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 144 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, പറക്കോട്, പന്നിവിഴ) 5
2 പന്തളം (പൂഴിക്കാട്, ഇടപ്പോണ്‍) 3
3 പത്തനംതിട്ട (കുലശേഖരപതി, താഴെവെട്ടിപ്രം, അഴൂര്‍, പത്തനംതിട്ട) 18
4 തിരുവല്ല (കുറ്റപ്പുഴ, മഞ്ഞാടി, മന്നംകരചിറ, മേപ്രാല്‍, തുകലശേരി) 12
5 ആനിക്കാട് (നൂറോമ്മാവ്, പുന്നവേലി) 4
6 അരുവാപുലം (മുതുപേഴുംകല്‍, കല്ലേലി) 6
7 അയിരൂര്‍ (അയിരൂര്‍ സൗത്ത്) 2
8 ചെറുകോല്‍ (ചെറുകോല്‍, കീക്കൊഴൂര്‍) 3
9 ഏറത്ത് (മണക്കാല, വടക്കടത്തുകാവ്) 7
10 ഏനാദിമംഗലം (ഇളമണ്ണൂര്‍, പുതുവല്‍, മങ്ങാട്) 6
11 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, ഈസ്റ്റ് ഓതറ) 4
12 ഏഴംകുളം 1
13 എഴുമറ്റൂര്‍ 1
14 കടമ്പനാട് (തുവയൂര്‍, തുവയൂര്‍ നോര്‍ത്ത്, മണ്ണടി, കടമ്പനാട്) 7
15 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, പാടം, അതിരുങ്കല്‍) 6
16 കല്ലൂപ്പാറ (കടമാന്‍കുളം) 4
17 കവിയൂര്‍ 1
18 കൊടുമണ്‍ (അങ്ങാടിക്കല്‍ സൗത്ത്, ഇടത്തിട്ട, ഐക്കാട്, കൊടുമണ്‍) 6
19 കോന്നി (വകയാര്‍, കോന്നി) 4
20 കോഴഞ്ചേരി (കീഴുകര, കോഴഞ്ചേരി) 3
21 കുളനട (പനങ്ങാട്, മാന്തുക) 2
22 കുറ്റൂര്‍ (കുറ്റൂര്‍) 6
23 മലയാലപ്പുഴ (മലയാലപ്പുഴ, പൊതീപ്പാട്) 6
24 മൈലപ്ര (മൈലപ്ര) 6
25 നിരണം 1
26 പള്ളിക്കല്‍ (മുണ്ടപ്പളളി, നെല്ലിമുകള്‍, പാറക്കുട്ടം, പെരിങ്ങനാട്) 4
27 പന്തളം-തെക്കേക്കര (മല്ലിക) 2
28 പെരിങ്ങര (കാരയ്ക്കല്‍, ചാലാക്കുഴി, പെരിങ്ങര) 7
29 പ്രമാടം (കൈതക്കര, പ്രമാടം, തെങ്ങുംകാവ്) 5
30 റാന്നി (ഉതിമൂട്) 2
31 റാന്നി പെരുനാട് 1
32 സീതത്തോട് 1
33 തുമ്പമണ്‍ 1
34 വടശേരിക്കര (പേഴുംപാറ, മാടമണ്‍, ചെറുകുളഞ്ഞി) 6
35 വളളിക്കോട് (കുടമുക്ക്, വാഴമുട്ടം ഈസ്റ്റ്, നരിയാപുരം, കൈപ്പട്ടൂര്‍) 4
36 വെച്ചൂച്ചിറ 1
37 മറ്റ് ജില്ലക്കാര്‍ 1

പത്തനംതിട്ട ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആന്ധ്ര സ്വദേശികളായ രണ്ടു പേരെ പ്രസ്തുത സംസ്ഥാനത്തിന്റെ ലിസ്റ്റിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 19796 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15976 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. നാലു മരണങ്ങളും മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ കാരണമാണ്.
1) നവംബര്‍ 21ന് രോഗബാധ സ്ഥിരീകരിച്ച ഏറത്ത് സ്വദേശിനി (65) നവംബര്‍ 25 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

2) നവംബര്‍ 25ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (70) നവംബര്‍ 25 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

3) നവംബര്‍ 26ന് രോഗബാധ സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനി (65) നവംബര്‍ 27ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

4) റാന്നി-പെരുനാട് സ്വദേശിനി (80) നവംബര്‍ 26 ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 16 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 145 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17656 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2019 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1880 പേര്‍ ജില്ലയിലും 139 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 112
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 33
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 72
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 145
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 72
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 42
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 93
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 46
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 64
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 974
11 സ്വകാര്യ ആശുപത്രികളില്‍ 109
ആകെ 1762

ജില്ലയില്‍ 3796 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2775 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4173 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 127 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 148 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10744 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 116238, 1064, 117302.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 95580, 1459, 97039.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 3953, 254, 4207.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3943, 13, 3956.
6 സി.ബി.നാറ്റ് പരിശോധന 256, 11, 267.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 220455, 2801, 223256.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1213 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4014 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1547 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.53 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.27 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 27 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 74 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1149 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...