Sunday, July 6, 2025 2:15 am

പത്തനംതിട്ടയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – നവംബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തുനിന്നു വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 85 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (ആനന്ദപ്പളളി, പറക്കോട്, പന്നിവിഴ, കണ്ണംകോട്, അടൂര്‍) 15
2 പന്തളം (പൂഴിക്കാട്) 1
3 പത്തനംതിട്ട (പത്തനംതിട്ട) 1
4 തിരുവല്ല (മതില്‍ഭാഗം, തിരുവല്ല, തിരുമൂലപുരം) 4
5 ചിറ്റാര്‍ (ആറാട്ടുകുടുക്ക) 1
6 ഏറത്ത് (മണക്കാല) 1
7 ഏനാദിമംഗലം (ഇളമണ്ണൂര്‍, മാരൂര്‍) 9
8 ഇരവിപേരൂര്‍ (ഇരവിപേരൂര്‍) 1
9 ഏഴംകുളം (തൊടുവക്കാട്, വയല, ഏഴംകുളം, നെടുമണ്‍) 11
10 എഴുമറ്റൂര്‍ (തെളളിയൂര്‍, എഴുമറ്റൂര്‍) 3
11 കടമ്പനാട് (മാഞ്ഞാലി, കടമ്പനാട്) 2
12 കടപ്ര (പരുമല) 1
13 കലഞ്ഞൂര്‍ (കൂടല്‍) 2
14 കവിയൂര്‍ (കവിയൂര്‍) 1
15 കൊടുമണ്‍ (ഇടത്തിട്ട, രണ്ടാംകുറ്റി, കൊടുമണ്‍) 11
16 കോയിപ്രം (കോയിപ്രം) 1
17 കോന്നി (അതുമ്പുംകുളം) 1
18 കുന്നന്താനം (ആഞ്ഞിലിത്താനം) 1
19 കുറ്റൂര്‍ (കുറ്റൂര്‍) 1
20 മൈലപ്ര (മേക്കൊഴൂര്‍) 1
21 നെടുമ്പ്രം (പൊടിയാടി) 1
22 നിരണം (നിരണം) 2
23 പള്ളിക്കല്‍ (പതിനാലാംമൈല്‍, മുണ്ടപ്പളളി, പെരിങ്ങനാട്, പഴകുളം) 7
24 പന്തളം-തെക്കേക്കര (പാറക്കര, തട്ട) 5
25 പെരിങ്ങര 1
26 റാന്നി (റാന്നി) 1
27 റാന്നി പഴവങ്ങാടി (പഴവങ്ങാടി) 2
28 റാന്നി പെരുനാട് (പെരുനാട്) 1
29 തുമ്പമണ്‍ (തുമ്പമണ്‍) 1
30 വടശേരിക്കര (കുമ്പളാംപോയ്ക) 1

ജില്ലയില്‍ ഇതുവരെ ആകെ 20272 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16398 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മരണങ്ങളും മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ കാരണമാണ്.

1) നവംബര്‍ അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (70) നവംബര്‍ 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

2) നവംബര്‍ 15ന് രോഗബാധ സ്ഥിരീകരിച്ച വളളിക്കോട് സ്വദേശി (67) നവംബര്‍ 29 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 19 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 216 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18177 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1971 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1828 പേര്‍ ജില്ലയിലും 143 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 93
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 32
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 80
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 158
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 80
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 59
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 79
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 32
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 54
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 981
11 സ്വകാര്യ ആശുപത്രികളില്‍ 112
ആകെ 1760

ജില്ലയില്‍ 3567 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2577 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4176 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 73 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 126 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10320 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 118147, 1074, 119221.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 98463, 1535, 99998.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4502, 255, 4757.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3976, 35, 4011.
6 സി.ബി.നാറ്റ് പരിശോധന 280, 11, 291.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 225853, 2910, 228763.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1097 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4007 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2163 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.52 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.29 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 30 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 79 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1218 കോളുകള്‍ നടത്തുകയും 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...