പത്തനംതിട്ടയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 15 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) ഹൈദരാബാദില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (24).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
2) പൂഴിക്കാട് സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
3) തുമ്പമണ്‍ സ്വദേശി (28).
4) പന്തളം സ്വദേശി (73).
5) അട്ടച്ചാക്കല്‍ സ്വദേശി (1).
6) തെങ്ങുംകാവ് സ്വദേശിനി (24).
7) തുമ്പമണ്‍ സ്വദേശിനി (61). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
8) അടൂര്‍ സ്വദേശി (53).
9) അടൂര്‍ സ്വദേശി (56).
10) അമ്മകണ്ടകര സ്വദേശി (48).
11) കൊന്നമംഗലം സ്വദേശിനി (24).
12) കൊന്നമംഗലം സ്വദേശിനി (26).
13) കൊന്നമംഗലം സ്വദേശിനി (59).
14) കൊന്നമംഗലം സ്വദേശി (60).
15) വടക്കടത്തുകാവ് സ്വദേശി (52).
16) കുമ്പഴ സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 5852 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3983 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 115 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4619 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1192 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1156 പേര്‍ ജില്ലയിലും 36 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 183 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 138 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 66 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 128 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 187 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 131 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 56 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 74 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 197 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 60 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1220 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 15 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 12706 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2106 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2606 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 119 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 132 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17418 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 66574, 842, 67416.
2 ട്രൂനാറ്റ് പരിശോധന 2012, 33, 2045.
3 സി.ബി.നാറ്റ് പരിശോധന 56, 0, 56.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 29807, 813, 30620.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 98934, 1688, 100622.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 650 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1643 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.65 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.54 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 68 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1582 കോളുകള്‍ നടത്തുകയും ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തി : BB...

0
ചണ്ഡീഗഡ് : കാനഡയിലെ കോളേജിൽ അഡ്മിഷന്‍ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി...

ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ ; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും...

0
പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയ ശേഷവും തന്നെ അധിക്ഷേപിച്ചെന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവും കോണ്‍ഗ്രസ്...

വഖഫ് ബോർഡ് വിവാദത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡ് വിവാദത്തിൽ സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷ...

കപ്പല്‍നിര്‍മാണശാലക്ക് 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രഖ്യാപനം തള്ളി ടാറ്റ ഗ്രൂപ്പ്

0
കൊച്ചി: കേരളത്തില്‍ കപ്പല്‍നിര്‍മാണശാലക്ക് 10,000 കോടി നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ...