പത്തനംതിട്ടയില്‍ ഇന്ന് 286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – സെപ്തംബര്‍ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  286 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 41 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 232 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1) അടൂര്‍ മുനിസിപ്പാലിറ്റി 11
2) പന്തളം മുനിസിപ്പാലിറ്റി 8
3) പത്തനംതിട്ട മുനിസിപ്പാലിറ്റി 20
4) തിരുവല്ല മുനിസിപ്പാലിറ്റി 24
5) ആനിക്കാട് ഗ്രാമപഞ്ചായത്ത് 3
6) അരുവാപുലം ഗ്രാമപഞ്ചായത്ത് 2
7) ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് 3
8) ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് 3
9) ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് 2
10) ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 24
11) ഏറത്ത് ഗ്രാമപഞ്ചായത്ത് 2
12) ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 3
13) ഏഴംകുളം ഗ്രാമപഞ്ചായത്ത് 18
14) ഏഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് 3
15) കടമ്പനാട് ഗ്രാമപഞ്ചായത്ത് 14
16) കടപ്ര ഗ്രാമപഞ്ചായത്ത് 4
17) കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് 4
18) കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 11
19) കവിയൂര്‍ ഗ്രാമപഞ്ചായത്ത് 1
20) കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 5
21) കോയിപ്രം ഗ്രാമപഞ്ചായത്ത് 11
22) കോന്നി ഗ്രാമപഞ്ചായത്ത് 5
23) കൊറ്റനാട് ഗ്രാമപഞ്ചായത്ത് 3
24) കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് 3
25) കുളനട ഗ്രാമപഞ്ചായത്ത് 3
26) കുന്നന്താനം ഗ്രാമപഞ്ചായത്ത് 1
27) കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് 4
28) മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് 3
29) മല്ലപ്പളളി ഗ്രാമപഞ്ചായത്ത് 2
30) മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് 2
31) മെഴുവേലി ഗ്രാമപഞ്ചായത്ത് 1
32) നാറാണംമൂഴി ഗ്രാമപഞ്ചായത്ത് 3
33) നെടുമ്പ്രം ഗ്രാമപഞ്ചായത്ത് 2
34) നിരണം ഗ്രാമപഞ്ചായത്ത് 5
35) ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് 8
36) പളളിക്കല്‍ ഗ്രാമപഞ്ചായത്ത് 20
37) പന്തളം-തെക്കേക്കര ഗ്രാമപഞ്ചായത്ത് 1
38) പെരിങ്ങര ഗ്രാമപഞ്ചായത്ത് 1
39) പ്രമാടം ഗ്രാമപഞ്ചായത്ത് 4
40) പുറമറ്റം ഗ്രാമപഞ്ചായത്ത് 1
41) റാന്നി ഗ്രാമപഞ്ചായത്ത് 3
42) റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത് 4
43) റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്ത് 11
44) റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് 4
45) വടശേരിക്കര ഗ്രാമപഞ്ചായത്ത് 2
46) വളളിക്കോട് ഗ്രാമപഞ്ചായത്ത് 2
47) വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് 2
48) മറ്റ് ജില്ലക്കാര്‍ 10

ജില്ലയില്‍ ഇതുവരെ ആകെ 7849 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 5566 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) റാന്നി-പഴവങ്ങാടി ചേത്തയ്ക്കല്‍ സ്വദേശി (57) സെപ്റ്റംബര്‍ 29ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് മരണമടഞ്ഞു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കോവിഡ് ബാധിതയാണെന്ന് വ്യക്തമായി. കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു.

2) തിരുമൂലപുരം സ്വദേശി (74) സെപ്റ്റംബര്‍ 30ന് കോട്ടയം മെഡിക്കല്‍ കോളജില്‍ വെച്ച് മരണമടഞ്ഞു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.

3) സെപ്റ്റംബര്‍ 22ന് രോഗബാധ സ്ഥിരീകരിച്ച വകയാര്‍ സ്വദേശിനി (81) സെപ്റ്റംബര്‍ 29ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. രക്താതി സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 47 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 82 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 5808 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1991 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1916 പേര്‍ ജില്ലയിലും, 75 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 199 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 112 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 77 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 74 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 218 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 70 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 71 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും, അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസിയില്‍ 76 പേരും ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ്-19 ബാധിതരായ 700 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 110 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1741 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.

ജില്ലയില്‍ 13829 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2214 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3308 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 117 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 161 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 19351 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 74696, 802, 75498.
2) ട്രൂനാറ്റ് പരിശോധന 2234, 23, 2257.
3) സി.ബി.നാറ്റ് പരിശോധന 68, 0, 68.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 39420, 976, 40396.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 116903, 1801, 118704.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 956 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1602 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 6.28 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 35 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1416 കോളുകള്‍ നടത്തുകയും ഏഴു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ ദുരന്തനിവാരണ പൈലറ്റ് പ്രൊജക്ട് നടപ്പാക്കും : മുഖ്യമന്ത്രി വി.ഡി സതീശന്‍

0
പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി ആധുനിക ദുരന്തനിവാരണ അതിജീവന സംവിധാനം പത്തനംതിട്ടയില്‍...

ഈ സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ് ഭരിക്കുന്നത്? മൂന്ന് മാസം കൊണ്ട് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് കെ...

0
കൊല്ലം: കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്രാ പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ കേരളത്തില്‍ പുതിയ വിവാദം....

ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ വിട്ടയച്ച നടപടി പുനഃപരിശോധിക്കണമെന്ന ആവശ്യം...

0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണകാലത്തെ വിദ്വേഷപ്രസംഗങ്ങളില്‍ ബിജെപി നേതാക്കളായ അനുരാഗ്...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...