Friday, May 2, 2025 8:08 pm

പത്തനംതിട്ടയില്‍ ഇന്ന് 110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : കോവിഡ് ബുളളറ്റിന്‍ – ജനുവരി 04

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ ഇന്ന് 110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 328 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 19 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പന്നിവിഴ, അടൂര്‍) 4
2 പന്തളം (പന്തളം, മുടിയൂര്‍കോണം) 2
3 പത്തനംതിട്ട (പത്തനംതിട്ട) 3
4 തിരുവല്ല (മഞ്ഞാടി, കുറ്റപ്പുഴ, തിരുവല്ല, രാമന്‍ചിറ, ചുമത്ര, കാട്ടൂര്‍ക്കര, തിരുമൂലപുരം) 15
5 ആറന്മുള 1
6 ചെന്നീര്‍ക്കര 1
7 ഇലന്തൂര്‍ (ഇലന്തൂര്‍) 8
8 ഏനാദിമംഗലം (കൈതപ്പറമ്പ്, കുന്നിട, ഇളമണ്ണൂര്‍) 4
9 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, വളളംകുളം) 2
10 ഏഴംകുളം (ഏഴംകുളം, ഏനാത്ത്) 2
11 എഴുമറ്റൂര്‍ 1
12 കടമ്പനാട് (മണ്ണടി, തുവയൂര്‍ സൗത്ത്) 4
13 കടപ്ര (കടപ്ര) 2
14 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 5
15 കവിയൂര്‍ 1
16 കൊടുമണ്‍ 1
17 കോയിപ്രം (വരയന്നൂര്‍, കുറവന്‍കുഴി) 3
18 കോന്നി (പെരിഞൊട്ടയ്ക്കല്‍, പയ്യനാമണ്‍, മങ്ങാരം) 4
19 കോഴഞ്ചേരി (മാരാമണ്‍, തെക്കേമല, കോഴഞ്ചേരി) 8
20 കുളനട 1
21 കുന്നന്താനം (കുന്നന്താനം, ആഞ്ഞിലിത്താനം) 3
22 കുറ്റൂര്‍ (വെണ്‍പാല, കുറ്റൂര്‍) 2
23 മല്ലപ്പളളി (നാരകത്താണി, മല്ലപ്പളളി) 5
24 നാറാണംമൂഴി (കക്കുടുമണ്‍, നാറാണംമൂഴി) 2
25 നാരങ്ങാനം 1
26 ഓമല്ലൂര്‍ 1
27 പന്തളം-തെക്കേക്കര 1
28 പെരിങ്ങര (മേപ്രാല്‍, പെരിങ്ങര) 4
29 പ്രമാടം(വലഞ്ചുഴി) 2
30 പുറമറ്റം 1
31 റാന്നി (മന്ദിരം, മുക്കൂട്ടുതറ) 3
32 റാന്നി പഴവങ്ങാടി (പഴവങ്ങാടി) 2
33 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, നെല്ലിയ്ക്കാമണ്‍) 3
40 റാന്നി പെരുനാട് (റാന്നി-പെരുനാട്, കാരികുളം) 4
41 സീതത്തോട് 1
42 വെച്ചൂച്ചിറ 1
43 മറ്റ് ജില്ലക്കാര്‍ 2

ജില്ലയില്‍ ഇതുവരെ ആകെ 31866 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 27160 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 30.12.2020ല്‍ രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (52) 03.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 328 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 25992 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5672 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5397 പേര്‍ ജില്ലയിലും 275 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 166
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 47
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 134
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 189
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 151
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 42
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 63
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 57
9 ആനിക്കാട് സിഎഫ്എല്‍ടിസി 29
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 18
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4314
12 സ്വകാര്യ ആശുപത്രികളില്‍ 144
ആകെ 5354

ജില്ലയില്‍ 8765 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3989 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3144 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 215 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 48 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15898 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമ നമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 147039 1580 148619
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (ന്യു) 142858 1673 144531
3 റാപ്പിഡ് ആന്റിജന്‍ (റിപീറ്റ്) 13422 1511 13933
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 4780 56 4836
6 സി.ബി.നാറ്റ് പരിശോധന 368 0 368
ആകെ ശേഖരിച്ച സാമ്പിളുകള്‍ 308952 3820 312772

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1647 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5467 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3644 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.18 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.52 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 40 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 523 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി കൂടലിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിച്ച് ഒരാൾ മരിച്ചു

0
കോന്നി : കൂടൽ ഇഞ്ചപ്പാറയിൽ ബൈക്ക് നിയന്ത്രണം വിട്ട് ബസിൽ ഇടിച്ച്...

ആലുവയിൽ കാറിനുള്ളിൽ നിന്ന് കഞ്ചാവ് പിടികൂടി

0
കൊച്ചി: ആലുവയിൽ കാറിനുള്ളിൽ നിന്ന് എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. 486...

കൊടുമൺ ശക്തിസഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

0
പത്തനംതിട്ട : കൊടുമൺ ശക്തിസഹൃദയ വേദിയുടെ ആഭിമുഖ്യത്തിൽ " ഭീകരവാദം തുലയട്ടെ, മാനവ...

മഹാരാഷ്ട്രയിൽ രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ ഗോമൂത്രം തളിച്ച് ഹിന്ദുത്വവാദികൾ

0
പൂനെ: രണ്ട് മുസ്‌ലിം സ്ത്രീകൾ നമസ്‌കരിച്ചതിന് പിന്നാലെ സ്ഥലത്ത് ഗോമൂത്രം തളിച്ച്...