Wednesday, April 23, 2025 5:30 am

പത്തനംതിട്ടയില്‍ സ്ഥിതി സങ്കീര്‍ണ്ണം ; ഇന്ന് 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 15

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയിലെ സ്ഥിതി സങ്കീര്‍ണ്ണമായി തുടരുകയാണ്. ഇന്ന്  64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ 1) ഷാര്‍ജയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിനിയായ 23 വയസുകാരി,  2) കുവൈറ്റില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 41 വയസുകാരന്‍,  3) ഷാര്‍ജയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 59 വയസുകാരന്‍,  4) ഷാര്‍ജയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശിയായ 42 വയസുകാരന്‍,  5) ദുബായില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 21 വയസുകാരന്‍,  6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 25 വയസുകാരന്‍,  7) ദുബായില്‍ നിന്നും എത്തിയ മല്ലപ്പളളി  പാടിമണ്‍ സ്വദേശിയായ 49 വയസുകാരന്‍, 8) ദുബായില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിയായ 41 വയസുകാരന്‍,   9) ഡല്‍ഹിയില്‍ നിന്നും എത്തിയ പുറമറ്റം  പടുതോട് സ്വദേശിനിയായ 16 വയസുകാരി,   10) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 54 വയസുകാരന്‍,  11) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഇടയാറന്മുള സ്വദേശിയായ 24 വയസുകാരന്‍,   12) ദുബായില്‍ നിന്നും എത്തിയ കോയിപ്രം സ്വദേശിയായ 35 വയസുകാരന്‍,   13) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശിയായ 34 വയസുകാരന്‍,   14) യു.എ.ഇ.യില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 26 വയസുകാരന്‍,  15) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 34 വയസുകാരന്‍,   16) ബാംഗ്ലൂരില്‍ നിന്നും എത്തിയ പന്നിവിഴ സ്വദേശിനിയായ 26 വയസുകാരി,
17)  ദുബായില്‍ നിന്നും എത്തിയ ആനന്ദപ്പളളി സ്വദേശിയായ 56 വയസുകാരന്‍,   18)  സൗദിയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 32 വയസുകാരന്‍,   19) യു.എ.ഇ.യില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശിയായ 37 വയസുകാരന്‍  എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍
20) കുമ്പഴ സ്വദേശിനിയായ 70 വയസുകാരി,   21) കല്ലേലി സ്വദേശിനിയായ 39 വയസുകാരി,    22) കല്ലേലി സ്വദേശിനിയായ 10 വയസുകാരി,    23) കടമ്മനിട്ട സ്വദേശിയായ 14 വയസുകാരന്‍,    24) അടൂര്‍ സ്വദേശിയായ 50 വയസുകാരന്‍,   25) ഡല്‍ഹിയില്‍ നിന്നു വന്ന തുവയൂര്‍ സൗത്ത് സ്വദേശിനിയായ 43 വയസുകാരി,  26) ദുബായിയില്‍ നിന്നു വന്ന ഇളകൊളളൂര്‍ സ്വദേശിയായ 27 വയസുകാരന്‍ ,  27) കുമ്പഴ സ്വദേശിയായ 75 വയസുകാരന്‍,   28) കുമ്പഴ സ്വദേശിനിയായ 38 വയസുകാരി,   29) കോന്നി  പൂവന്‍പാറ സ്വദേശിയായ 48 വയസുകാരന്‍,   30) കുമ്മണ്ണൂര്‍ സ്വദേശിയായ 32 വയസുകാരന്‍ ,  31) കടമ്മനിട്ട സ്വദേശിയായ 28 വയസുകാരന്‍,  32) തേക്കുത്തോട് സ്വദേശിയായ 32വയസുകാരന്‍,   33) കടമ്മനിട്ട സ്വദേശിയായ ഒരു വയസുകാരന്‍,   34) വെട്ടിപ്രം സ്വദേശിനിയായ 45 വയസുകാരന്‍,  35) കുലശേഖരപതി സ്വദേശിനിയായ 16 വയസുകാരി,   36) പത്തനംതിട്ട അന്ത്യാളന്‍കാവ് സ്വദേശിയായ 44 വയസുകാരന്‍,   37) ചെന്നീര്‍ക്കര സ്വദേശിയായ 40 വയസുകാരന്‍,  38) കുലശേഖരപതി സ്വദേശിയായ 28 വയസുകാരന്‍,  39) റാന്നി സ്വദേശിനിയായ 41 വയസുകാരി,  40) കോട്ടാങ്ങല്‍ വായ്പ്പൂര്‍ സ്വദേശിയായ 27 വയസുകാരന്‍,   41) കുമ്പഴ സ്വദേശിയായ 12 വയസുകാരന്‍,  42) കൂടല്‍ സ്വദേശിയായ 15 വയസുകാരന്‍,   43) കൂടല്‍ സ്വദേശിനിയായ 40 വയസുകാരി,   44) കോന്നി  കല്ലേലി സ്വദേശിയായ 47 വയസുകാരന്‍,   45) അയിരൂര്‍ സ്വദേശിയായ 29 വയസുകാരന്‍,   46) അയിരൂര്‍ സ്വദേശിയായ 31 വയസുകാരന്‍,  47) അടൂരില്‍ ആരോഗ്യപ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തിരുവല്ലയില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 17 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. കൂടാതെ ചെന്നൈയില്‍ നിന്നും എത്തി ജൂലൈ 12ന് കോട്ടയത്ത് രോഗം സ്ഥിരീകരിച്ച നെടുമ്പ്രം, പൊടിയാടി സ്വദേശിയായ 48 വയസുകാരന്‍ ജില്ലയില്‍ ചികിത്സയില്‍ ഉണ്ട്.

നിലവില്‍ ജില്ലയില്‍ ഇതുവരെ ആകെ 649 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി. ആകെ രോഗമുക്തരായവരുടെ എണ്ണം 317 ആണ്. പത്തനംതിട്ട ജില്ലക്കാരായ 331 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 319 പേര്‍ ജില്ലയിലും 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 156 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 18 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 85 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ ടിസിയില്‍ 36 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 28 പേരും, ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ ഒന്‍പതു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 335 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 53 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1866 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1498 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2141 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 62 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 43 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5505 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന്  370 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 19561 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  409 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 16856 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1856 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 138 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  934 കോളുകള്‍ നടത്തുകയും 17 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം

0
ദില്ലി : പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം...

മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നിർദേശാനുസരണം നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

0
തിരുവനന്തപുരം : കാശ്മീർ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും...

മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താര്‍ജിക്കുന്നതിനും പൊതു ഇടങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട് :...

0
കോഴിക്കോട് : കോഴിക്കോട് ബീച്ച് ഉള്‍പ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ്...

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...