ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചും ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒരു പ്രതിയെ ജില്ലാ സൈബര്‍ ക്രൈം പോലീസ് പിടികൂടി. മലപ്പുറം പെരിന്തല്‍മണ്ണ പുലാമന്തോള്‍ ചെമ്മലശ്ശേരി പോസ്റ്റില്‍ പാറക്കടവ് കണക്കാഞ്ചേരി കെ. മുഹമ്മദ് ഫവാസ് (24)ആണ് അറസ്റ്റിലായത്. ഫവാസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തി ഇന്റര്‍നെറ്റ് മുഖാന്തരം പരാതിക്കാരനായ മല്ലപ്പള്ളി എഴുമറ്റൂര്‍ സ്വദേശിയായ 27 കാരനെ ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്തും കൂടുതല്‍ ലാഭം നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചും 2023 ഒക്ടോബര്‍ 26 രാവിലെ 10 ന് വാട്‌സാപ്പ് നമ്പര്‍, ടെലിഗ്രാം എന്നിവ വഴി പ്രലോഭിപ്പിച്ചും കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ പാര്‍ട് ടൈം ജോലിക്ക് പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിപ്പിച്ചു.

തുടര്‍ന്ന് ഒക്ടോബര്‍ 26, 27, 30 തീയതികളില്‍ യുവാവിന്റെ പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൌണ്ടില്‍ നിന്നും യു പി ഐ കൈമാറ്റത്തിലൂടെ പ്രതികളുടെ നാല് യു പി ഐ ഐ ഡികളിലേക്കും പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക് , ഐ സി ഐ സി ഐ ബാങ്ക്, എന്നിവയുടെ വിവിധ അക്കൌണ്ടുകളിലേക്കും പലപ്രാവശ്യമായി 13,44,590 രൂപ തട്ടിയെടുക്കുകയായിരുന്നു. പണം തിരികെ ലഭിക്കാതെ വഞ്ചിക്കപ്പെട്ട യുവാവ് 2023 ഡിസംബര്‍ 14 ന് സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. സൈബര്‍ പോലിസ് എ എസ് ഐ കെ ബി ഹരീഷ് കുമാര്‍, എസ് സി പി ഓ ജെ രാജേഷ്, എ അനിലേഷ്, സി.പി.ഓമാരായ ടി അനു, മനു മോഹനന്‍ എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...