Monday, April 21, 2025 2:17 am

പത്തനംതിട്ടയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുള്ളറ്റിന്‍ – നവംബര്‍ 13

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും ഒന്‍പതു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 172 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 49 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, ആനന്ദപ്പളളി, കരുവാറ്റ) 3
2 പന്തളം (മങ്ങാരം, കടയ്ക്കാട്, മുട്ടാര്‍) 11
3 പത്തനംതിട്ട (വെട്ടിപ്രം, പേട്ട, ചുരുളിക്കോട്, പത്തനംതിട്ട) 7
4 തിരുവല്ല (ചുമത്ര, കുറ്റപ്പുഴ, തിരുമൂലപുരം, മൂത്തൂര്‍, കിഴക്കന്‍മുത്തൂര്‍, വാരിക്കാട്, മഞ്ഞാടി) 24
5 ആറന്മുള 1
6 അരുവാപുലം (കുമ്മണ്ണൂര്‍, പുളിഞ്ചാണി, വയക്കര) 5
7 അയിരൂര്‍ (വെളളിയറ, കാഞ്ഞീറ്റുകര, തടിയൂര്‍) 5
8 ചെന്നീര്‍ക്കര 1
9 ചിറ്റാര്‍ (കാരികയം) 4
10 ഏറത്ത് (മണക്കാല, വടക്കടത്തുകാവ്, ചൂരക്കോട്) 6
11 ഇലന്തൂര്‍ (ഇലന്തൂര്‍) 2
12 ഇരവിപേരൂര്‍ (നെല്ലാട്, ഇരവിപേരൂര്‍) 4
13 ഏഴംകുളം (കോട്ടമുകള്‍, അറുകാലിയ്ക്കല്‍ വെസ്റ്റ്, ഏനാത്ത്) 5
14 എഴുമറ്റൂര്‍ 1
15 കടമ്പനാട് (മണ്ണടി, കടമ്പനാട്) 4
16 കടപ്ര (കടപ്ര) 2
17 കലഞ്ഞൂര്‍ 1
18 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 3
19 കവിയൂര്‍ (മുണ്ടിയപ്പളളി, കോട്ടൂര്‍, കവിയൂര്‍) 5
20 കൊടുമണ്‍ 1
21 കോയിപ്രം (കുറവന്‍കുഴി, നെല്ലിമല) 2
22 കോന്നി (പയ്യനാമണ്‍, പൂവന്‍പാറ, വട്ടക്കാവ്) 8
23 കൊറ്റനാട് 1
24 കുളനട (മാന്തുക) 3
25 കുന്നന്താനം (കുന്നന്താനം) 5
26 കുറ്റൂര്‍ (വെസ്റ്റ് ഓതറ, തലയാര്‍, കുറ്റൂര്‍) 3
27 മലയാലപ്പുഴ (വെട്ടൂര്‍, കിഴക്കുപുറം, താഴം) 5
28 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി നോര്‍ത്ത്, മല്ലപ്പളളി) 5
29 മല്ലപ്പുഴശേരി 1
30 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട 3
31 നാറാണംമൂഴി (അടിച്ചിപ്പുഴ, നാറാണംമൂഴി) 6
32 നാരങ്ങാനം (നാരങ്ങാനം, കടമ്മനിട്ട) 2
33 നെടുമ്പ്രം (പൊടിയാടി, കല്ലുങ്കല്‍) 2
34 നിരണം 1
35 പളളിക്കല്‍ (പെരിങ്ങനാട്) 2
36 പന്തളം-തെക്കേക്കര 2
37 പെരിങ്ങര (കാരയ്ക്കല്‍) 3
38 പുറമറ്റം 1
39 റാന്നി (മുണ്ടപ്പുഴ, റാന്നി) 8
40 റാന്നി-പഴവങ്ങാടി (മോതിരവയല്‍, കരികുളം, മക്കപ്പുഴ, പഴവങ്ങാടി) 14
41 റാന്നി-പെരുനാട് 1
42 സീതത്തോട് (ആങ്ങമൂഴി) 2
43 തോട്ടപ്പുഴശേരി 1
44 തുമ്പമണ്‍ (തുമ്പമണ്‍) 5
45 വടശേരിക്കര (ഇടക്കുളം, മണിയാര്‍, വാവോലിക്കണ്ടം) 4
46 വെച്ചൂച്ചിറ (മണ്ണടിശാല, വെച്ചൂച്ചിറ) 3
47 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 17350 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 13782 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 102 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ ഒന്‍പതു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 229 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 15356 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1883 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1720 പേര്‍ ജില്ലയിലും 163 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 79
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 115
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 61
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 76
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 118
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 40
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 36
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 2
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 30
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 30
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 39
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 870
13 സ്വകാര്യ ആശുപത്രികളില്‍ 115
ആകെ 1611

ജില്ലയില്‍ 2796 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2035 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4147 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 198 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 116 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8978 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 107398, 757, 108155.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 81767, 1112, 82879.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 1693, 197, 1890.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 3544, 32, 3576.
6 സി.ബി.നാറ്റ് പരിശോധന 212, 6, 218.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 195099, 2104, 197203.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1127 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3231 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.59 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.23 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 55 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 103 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1338 കോളുകള്‍ നടത്തുകയും 16 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. 2020-21 ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും  ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യബോധവത്ക്കരണ ക്യാമ്പയിന്‍ ‘കരുതലോടെ ശരണയാത്രയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.രശ്മി.എം.എസ്. സ്വാഗതവും ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എ.സുനില്‍കുമാര്‍ കൃതഞ്ജതയും പറഞ്ഞു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...