കൊവിഡ് 19 അഞ്ച് മിനുറ്റില്‍ തിരിച്ചറിയാനുള്ള പോര്‍ട്ടബിള്‍ മെഷീനുമായി അമേരിക്ക

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : കൊവിഡ് 19 രോഗം ബാധിച്ചിട്ടുണ്ടോ എന്ന് അഞ്ച് മിനിറ്റില്‍ അറിയാന്‍ സാധിക്കുന്ന ഒരു പോര്‍ട്ടബില്‍ ടെസ്റ്റിങ് മെഷീനുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു ലബോറട്ടറി. അബോട്ട് ലബോറട്ടറീസാണ് ഈ പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ മെഷീന്‍ ഉപയോഗിക്കാമെന്നും നിര്‍ദ്ദേശിക്കുന്നു. ഇത് അടുത്ത ആഴ്ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കും. നെഗറ്റീവ് ആണെങ്കില്‍ ഇതിലൂടെ 13 മിനിറ്റിനകം അറിയാന്‍ സാധിക്കുമെന്നും അബോട്ട് ലബോറട്ടറി പറയുന്നു.

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുക തന്നെ വേണം. ആയതിനാല്‍ നിമിഷ നേരങ്ങള്‍ കൊണ്ട് കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ഒരു മോളിക്കുലാര്‍ ടെസ്റ്റ് കൂടി സാധ്യമാകുകയാണെങ്കില്‍ വൈറസിനെതിരായ പ്രതിരോധം കൂടുതല്‍ ശക്തമാക്കാന്‍ നമുക്ക് സാധിക്കും. അബോട്ട് പ്രസിഡന്‍റ് റോബര്‍ട്ട് ഫോര്‍ഡ് പറഞ്ഞു.

പോര്‍ട്ടബിള്‍ ആയതിനാല്‍ ആശുപത്രിക്ക് പുറത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കും. പൂര്‍ണമായ അനുമതി ലഭിച്ചിട്ടില്ലെങ്കിലും താല്‍കാലികമായി അടിയന്തരാവസ്ഥകളില്‍ ഇത് ഉപയോഗിക്കാമെന്ന് എഫ്.ഡി.എ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....