കണ്ണൂര്‍: കൊവിഡ് ബാധിച്ച് പരിയാരത്ത് കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കണ്ണൂര്‍ പാനൂര്‍ സ്വദേശി കാസ്മിക്കുനിയില്‍ അബ്ദുള്ള (57) ആണ് മരിച്ചത്.
കര്‍ണാടകയില്‍ വെച്ചാണ് ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവായത്. കര്‍ണാടകയിലെ ഗാംഗവതിയില്‍ പെട്രോള്‍ പമ്പ് നടത്തുകയായിരുന്നു. രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് പത്ത് ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.