ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. ഇന്നലെ 13,615 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4 മണിക്കൂറിനിടെ 20 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1,31,043 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ടിപിആറും കുറഞ്ഞു. കഴിഞ്ഞ ദിവസം ആറിനോട് അടുപ്പിച്ചായിരുന്നു ടിപിആര്‍. ഇന്നലെ ഇത് 3.23 ശതമാനമായി താഴ്ന്നു. 13,265 പേര്‍ കൂടി രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം രാജ്യവ്യാപകമായുള്ള കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് ഡോസുകൾ തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് 198.88 കോടി കവിഞ്ഞു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.99 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനവും രേഖപ്പെടുത്തിയതായി വിദേശ മന്ത്രാലയം അറിയിച്ചു. അതേസമയം സൗദിക്ക് മരണം ഇല്ലാത്ത ദിനമായിരുന്നു ഇന്നലെ.
375 പുതിയ രോഗബാധിത കേസുകളും 629 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 800,462 രോഗമുക്തരുടെ എണ്ണം 785,107 ഉം ആയി. രാജ്യത്തെ ആകെ മരണം 9,220 ആയി. നിലവിൽ 6,134 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 145 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.