ഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,506 പുതിയ കൊറോണ വൈറസ് കേസുകളും 895 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സജീവ കേസുകള്‍ 4,54,118 ആണ്.
ഇന്ത്യയില്‍ ആകെ രോഗമുക്തി നേടിയവര്‍ 2,99,75,064 ആണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41,526 രോഗികള്‍ സുഖം പ്രാപിച്ചു. രോഗമുക്തി നിരക്ക് 97.2% ആയി ഉയര്‍ന്നു. രാജ്യത്തൊട്ടാകെയുള്ള വാക്സിനേഷന്‍ ഡ്രൈവില്‍ ഇതുവരെ 37.60 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,23,367 ഡോസുകള്‍ നല്‍കി.