ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കുറ്റിപ്പുറം : ഒഴുക്കിൽപ്പെട്ട സഹോദരനെയും ബന്ധുവിനെയും രക്ഷപെടുത്താനായി ഭാരതപ്പുഴയിലിറങ്ങിയ യുവാവിനെ കാണാതായി. പേരശ്ശനൂർ എടച്ചലം പന്നിക്കഴായിൽ അബ്ദുൽകരീമിന്റെ മകൻ സഹദി(24)നെയാണ് കാണാതായത്.

പേരശ്ശനൂർ പിഷാരിക്കാവ് ക്ഷേത്രത്തിനു സമീപത്തെ കടവിൽ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സഹോദരൻ സാബിത്ത്, ബന്ധുവായ ഷാഹുൽഹമീദ് എന്നിവരോടൊപ്പമാണ് സഹദ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തിൽ അകപ്പെട്ട സാബിത്തിനെയും ഷാഹുൽ ഹമീദിനെയും രക്ഷിക്കുന്നതിനിടെയാണ് സഹദ് കയത്തിലെ ഒഴുക്കിൽപ്പെട്ടത്. ഇരുവരും കയത്തിൽനിന്ന് രക്ഷപെട്ടെങ്കിലും സഹദ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

കുറ്റിപ്പുറം പോലീസും തിരൂരിൽനിന്നുള്ള അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്‌ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും സഹദിനെ കണ്ടെത്താനായില്ല. രാത്രിയോടെ നിർത്തിവെച്ച തിരച്ചിൽ ഇന്ന്  രാവിലെ വീണ്ടും ആരംഭിച്ചു. വളാഞ്ചേരി എച്ച്.ഡി.എഫ്.സി. ബാങ്കിലെ ഉദ്യോഗസ്ഥനാണ് സഹദ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...