ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,403 മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലം ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 3,63,079 ആയി. അതേസമയം ഇന്നലെ 1,34,580 പേര്‍ രോഗമുക്തരായി. നിലവില്‍ 11,21,671 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. ഇതുവരെ 2,92,74,823 പേരാണ് രാജ്യത്ത് കോവിഡ് രോഗികളായത്. ഇതില്‍ 2,77,90,073 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് 24 മണിക്കൂറിനിടെ 91,702 പേര്‍ക്ക്കൂടി കോവിഡ് ; 3,403 മരണം
RECENT NEWS
Advertisment