ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 43,393 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 911 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 30,752,950 ആയി. 4,05,939 പേര്‍ മരിച്ചിട്ടുണ്ട്.
ഇതുവരെ 2,98,88,284 പേര്‍ രോഗമുക്തരായിട്ടുണ്ട്. സജീവ രോഗികളുടെ എണ്ണം 4,58,727 ആയി കുറഞ്ഞു. ആകെ രോഗികളുടെ എണ്ണത്തിന്റെ 1.50 ശതമാനമാണ് സജീവരോഗികള്‍. വ്യാഴാഴ്ച 8,147 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ബുധനാഴ്ച ഇത് 930 ആയിരുന്നു. ഇതുവരെ 42,70,16,605 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. 24 മണിക്കൂറിനുള്ളില്‍ 17,90,708 പരിശോധനകളും നടത്തി.