കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 46,164 പുതിയ കൊവിഡ് കേസുകള്‍ ; 607 കൊവിഡ് മരണങ്ങളും – സ്ഥിതി വീണ്ടും മോശമാകുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 46,164 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 607 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാള്‍ 22.7 ശതമാനം വര്‍ദ്ധനയാണ് പുതിയ കൊവിഡ് കേസുകളില്‍ ഉള്ളത്. രാജ്യത്ത് ഇതുവരെ 3.25 കോടി പേര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4.36 ലക്ഷം മരണങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.

ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 31,445 പുതിയ കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു മുമ്പത്തെ ദിവസത്തേക്കാള്‍ 30 ശതമാനം കൂടുതല്‍ ആണിത്. 215 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 19.03 ആണ് പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്രയില്‍ 5,031 പുതിയ കൊവിഡ് കേസുകളും 216 മരണങ്ങളും ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തി.

കഴിഞ്ഞ ഒരു മാസത്തോളമായി 3 ശതമാനത്തില്‍ താഴെയാണ് രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 2.58% ടി പി ആര്‍ രേഖപ്പെടുത്തി. 97.63% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്നലെ വരെ രാജ്യത്ത് 60 കോടി ഡോസ് പ്രതിരോധ വാക്‌സീന്‍ വിതരണം ചെയതു. നിലവില്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ വാക്‌സീന്‍ വിതരണം ചെയതത് ചൈനയില്‍ മാത്രമാണ്. നിലവിലെ നിരക്കില്‍ വാക്‌സിനേഷന്‍ മുന്നോട്ട് പോയാല്‍ വര്‍ഷാവസാനത്തോടെ രാജ്യത്തെ ജനസംഖ്യയുടെ 32% പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അരോഗ്യ വിദഗ്ധര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...