ഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത് 5233 പുതിയ കൊവിഡ് കേസുകള്‍. മാര്‍ച്ച് ആറിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവുമുയര്‍ന്ന കേസ് നിരക്കാണിത്.ഏഴ് പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളില്‍ വര്‍ധന 41 ശതമാനമാണ്.ഇന്നലെ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. പുതുതായി 1881 പുതിയ കൊവിഡ് കേസുകളാണ് ഇവിടെ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 81% കൂടുതലായിരുന്നു ഇത്. ഫെബ്രുവരി മധ്യം മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമുയര്‍ന്ന നിരക്ക്. ഇതിന് മുമ്ബ് മഹാരാഷ്ട്രയില്‍ ഇത്രയുമുയര്‍ന്ന കൊവിഡ് കണക്ക് റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരി 18-നാണ്.
മഹാരാഷ്ട്രയില്‍ കൊവിഡ് ഒമിക്രോണിന്‍റെ ബി.എ.5 വേരിയന്‍റ് കണ്ടെത്തിയിരുന്നു. ഇതില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും, എന്നാല്‍ വന്‍തോതിലൊരു കേസുകളുടെ കുതിച്ചുചാട്ടത്തിന് ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. മുംബൈ നഗരത്തില്‍ ഇന്നലെ 1,242 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത കണക്കുകളുടെ ഇരട്ടിയോളമായിരുന്നു ഇത്. എന്നാല്‍ ഇന്നലെ ഇത് വരെ കൊവിഡ് മരണം മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതാകാം കൊവിഡ് കണക്ക് വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കില്‍ മാസ്ക് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വാക്സിനേഷനും മുന്‍കരുതല്‍ ഡോസ് വിതരണവും വിലയിരുത്താന്‍ ഇന്നലെ ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവിയ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു.
കൊവിഡ് കേസിലെ വര്‍ധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്ന് ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും സമീറന്‍ പാണ്ഡെ വ്യക്തമാക്കി.