ബോട്ടിടിച്ച്‌ മീന്‍പിടിത്തവള്ളം മറിഞ്ഞു ; തൊഴിലാളികളെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഹാര്‍ബറില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ടിടിച്ച്‌ മീന്‍പിടിത്തവള്ളം മറിഞ്ഞു. പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. മൂതാക്കരയില്‍നിന്നു കടലില്‍പോയ താങ്ക് യു ജീസസ് എന്ന വള്ളമാണ് സമീപത്തുകൂടി പോയ ബീമാമോള്‍ എന്ന ബോട്ടിടിച്ച്‌ മറിഞ്ഞത്. വലയെറിഞ്ഞശേഷം തൊഴിലാളികള്‍ വള്ളത്തില്‍ ഇരിക്കക്കുമ്പോഴായിരുന്നു അപകടം. വള്ളംമറിഞ്ഞ് തൊഴിലാളികളായ ആന്റണി, അരുള്‍ ദാസ്, ജന്നിഫര്‍, ഇസഹാക്ക്, തോമസ് എന്നിവര്‍ കടലില്‍വീണു.

വീഴ്ചയ്ക്കിടെ വലയില്‍ കുരുങ്ങിയതോടെ വെള്ളംകുടിച്ച്‌ അവശനായ ആന്റണിയെ കോസ്റ്റല്‍ പോലീസ്‌ എത്തിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിലെ തൊഴിലാളികളാണ് അപകടവിവരം കോസ്റ്റല്‍ പോലീസിനെ അറിയിച്ചത്. ആന്റണിയെ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. മറ്റു തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന വള്ളങ്ങളിലും കരയ്ക്കെത്തിച്ചു. അപകടമുണ്ടാക്കിയ ബോട്ട് നിര്‍ത്താതെ പോയതായും തൊഴിലാളികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാവോയിസ്റ്റ് നേതാവ് മിഹിർ ബെസ്ര അറസ്റ്റിൽ

0
ഝാർഖണ്ഡ് : സുരക്ഷാസേനയ്ക്ക് ഏറെക്കാലമായി പിടികിട്ടാപ്പുള്ളിയായിരുന്ന പ്രമുഖ മാവോയിസ്റ്റ് നേതാവ്...

ശക്തമായ മഴ : വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

0
വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം...

പൊതുമരാമത്ത് വകുപ്പിൽ അഞ്ച് പ്രധാന പരിഷ്കാരങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം...

ജപ്പാനിലെ ഭൂകമ്പത്തിൽ 13 പേർ കൊല്ലപ്പെട്ടു

0
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ...