ന്യൂഡല്‍ഹി : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 11,903 പേര്‍ക്ക്. രാജ്യത്തു ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 1,51,209 ആണ്. കഴിഞ്ഞ 252 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.44 ശതമാനമാണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,159 പേര്‍ സുഖംപ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ്മുക്തരായവരുടെ എണ്ണം 3,36,97,740 ആയി. ദേശീയ രോഗമുക്തിനിരക്ക് 98.22% ആണ്.
തുടര്‍ച്ചയായ 129-ാം ദിവസവും 50,000 ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും /കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതുമായ പ്രയത്നങ്ങളുടെ ഫലമാണിത്. രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,68,514 പരിശോധനകള്‍ നടത്തി. ആകെ 61.12 കോടിയിലേറെ (61,12,78,853) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.18 ശതമാനമാണ്. കഴിഞ്ഞ 40 ദിവസമായി ഇത് 2 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.11 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 30 ദിവസമായി 2 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 65-ാം ദിവസവും ഇത് 3 ശതമാനത്തില്‍ താഴെയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 41,16,230 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ് – 19 പ്രതിരോധകുത്തിവയ്പുകളുടെ എണ്ണം 107.29 കോടി (1,07,29,66,315) പിന്നിട്ടു. 1,07,96,018 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്രഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ടു സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 114 കോടിയിലധികം (1,14,44,05,215) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.
ഉപയോഗിക്കാത്ത 14.68 കോടിയിലധികം (14,68,60,146) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ /കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തൊഴിലുറപ്പ്; ഫണ്ടുകളുടെ അപര്യാപ്ത, വേതന കാലതാമസം.. സമ്പദ് വ്യവസ്ഥയ്ക്ക് മേലുള്ള പ്രത്യാഘാതങ്ങള്‍