മോണ്‍സന്റെ ചെമ്പോല വായിച്ചിരുന്നു – എഴുതിയത് എന്താണെന്ന് ഓര്‍ക്കുന്നില്ല : എം.ആര്‍. രാഘവവാര്യര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മോൺസന്റെ ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വായിച്ച ചരിത്രകാരൻ ഡോ.എം.ആർ രാഘവവാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ചെമ്പോലയിൽ എന്താണ് എഴുതിയിരുന്നതെന്ന് ഓർക്കുന്നില്ലെന്ന് രാഘവവാര്യർ മൊഴി നൽകി. മോൺസന്റെ വീട്ടിലെത്തിയാണ് ചെമ്പോല വായിച്ചതെന്നും രാഘവവാര്യർ പറഞ്ഞു. താൻ ആ ചെമ്പോല വായിച്ചിരുന്നെന്നും എന്നാൽ അതിന്റെ ഉള്ളകടക്കം എന്തായിരുന്നു എന്ന കാര്യം ഇപ്പോൾ ഓർമയില്ലെന്നുമാണ് രാഘവവാര്യർ മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് രാഘവവാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ചരിത്ര താൽപര്യം ഉള്ളതുകൊണ്ടാണ് ഈ ചെമ്പോല വായിക്കാൻ താൻ പോയതെന്നാണ് രാഘവവാര്യർ വ്യക്തമാക്കിയത്.

ശബരിമല ആചാരവുമായി ബന്ധപ്പെട്ട ചെമ്പോല എന്ന നിലയിൽ പ്രചരിപ്പിച്ചത് വ്യാജമായിരുന്നു എന്ന് പ്രാഥമികമായ കണ്ടെത്തലിന്റെ സാഹചര്യത്തിലാണ് ഇത് വായിച്ച ചരിത്രകാരനായ ഡോ.എം.ആർ രാഘവ വാര്യരുടെ മൊഴിയെടുത്തത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം വിവാദമായ സമയത്താണ് ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ട ചെമ്പോല കൈവശമുണ്ടെന്ന് മോൺസൻ അവകാശപ്പെട്ടത്. ചെമ്പോല വ്യാജമാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് നൽകിയാൽ കേസെടുക്കാൻ തന്നെയാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്ന് തൃശ്ശൂരിലെ ആർക്കിയോളജി ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...