രാജ്യത്ത് കോവിഡ് രോഗികള്‍ അഞ്ച് ലക്ഷം കടന്നു ; 24 മണിക്കൂറിനിടെ 384 മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കവിഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയം അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതുവരെ 5,08,953 പേരാണ് രോഗബാധിതതരായത്. 24 മണിക്കൂറിനിടെ 18,552 പേർക്കാണ് പുതിയതായി രോഗം സ്ഥീരികരിച്ചത്. പ്രതിദിന രോഗബാധയിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്ത് ഇതുവരെ 15,685 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 384 പേരാണ് ഇന്നലെ മാത്രം മരിച്ചത്. അതേസമയം ആകെ രോഗബാധിതരിൽ 2,85,637 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,89,463 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. നിലവിൽ 58.13 ശതമാനമാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. ഇന്നലെ ഇത് 58.24 ആയിരുന്നു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം എത്താൻ ആറ് ദിവസം മാത്രമാണ് എടുത്തത്. അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ഒന്നര ലക്ഷം പേർക്ക് രോഗം വന്നു. ഡല്‍ഹിയിൽ പരിശോധനകൾ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താൻ ഡല്‍ഹിയിൽ ഇന്ന് മുതൽ സിറോ സർവ്വേക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി വീടുകൾതോറും പരിശോധന ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...