ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 8,20,916ല്‍ എത്തി. ഇന്നലെ 519 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 22,123ല്‍ എത്തി. 5,15,386 പേര്‍ രോഗമുക്തരായപ്പോള്‍, 2,83,407 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 62.78% ആണ് രോഗമുക്തരുടെ നിരക്ക്. നാലു ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷത്തില്‍ എത്തിയത്.
മഹാരാഷ്ട്രയില്‍ 7,862 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,38,461 ആയി. 95,647 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ 2,089 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1.09 ലക്ഷമായി. 77%ല്‍ ഏറെയാണ് രോഗമുക്തരുടെ നിരക്ക്. 42 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതോശട മരണസംഖ്യ 3,300 ആയി. തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ച രോഗികളില്‍ 58.2% ചെന്നൈയിലാണ്. മധുരയില്‍ 16 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലാണ് 90 ശതമാനം രോഗികളും. ജൂലായ് 10 വരെ രാജ്യത്ത് 1,13,07,002 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 2,85,511 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.