കൊവിഡ് ; രാജ്യത്ത് ഒരു ദിവസത്തിനുള്ളില്‍ 27,000ല്‍ അധികം പുതിയ രോഗികള്‍ ; 519 പേര്‍ കൂടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 8,20,916ല്‍ എത്തി. ഇന്നലെ 519 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 22,123ല്‍ എത്തി. 5,15,386 പേര്‍ രോഗമുക്തരായപ്പോള്‍, 2,83,407 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 62.78% ആണ് രോഗമുക്തരുടെ നിരക്ക്. നാലു ദിവസത്തിനുള്ളിലാണ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷത്തില്‍ എത്തിയത്.

മഹാരാഷ്ട്രയില്‍ 7,862 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 2,38,461 ആയി. 95,647 പേര്‍ ചികിത്സയില്‍ തുടരുകയാണ്. ഡല്‍ഹിയില്‍ 2,089 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1.09 ലക്ഷമായി. 77%ല്‍ ഏറെയാണ് രോഗമുക്തരുടെ നിരക്ക്. 42 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതോശട മരണസംഖ്യ 3,300 ആയി. തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ച രോഗികളില്‍ 58.2% ചെന്നൈയിലാണ്. മധുരയില്‍ 16 ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളിലാണ് 90 ശതമാനം രോഗികളും. ജൂലായ് 10 വരെ രാജ്യത്ത് 1,13,07,002 സാമ്പിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 2,85,511 ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...