ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധന തുടര്‍ച്ചയായ മൂന്നാം ദിവസവും അരലക്ഷത്തിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,117 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 764 പേര്‍ കൂടി മരിച്ചു.
ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി. 10,94,374 പേര്‍ രോഗമുക്തരായപ്പോള്‍ 5,65,103 പേര്‍ ചികിത്സയിലാണ്. 36,511 പേര്‍ മരണമടഞ്ഞു.
ജൂലായ് 31 വരെ രാജ്യത്ത് 1,93,58,659 കൊവിഡ് ടെസ്റ്റുകള്‍ നടത്തി. 5,25,689 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.അതിനിടെ, ലോകത്ത് ഇതുവരെ 17,758,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 682,999 പേര്‍ മരണമടഞ്ഞു. 11,161,509 പേര്‍ രോഗമുക്തരായപ്പോള്‍, 5,914,294 പേര്‍ ചികിത്സയില്‍ തുടരുകയാണ്.
അമേരിക്കയില്‍ 4,705,889 രോഗികളും 156,747 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലില്‍ 2,666,298 പേരിലേക്ക് കൊവിഡ് എത്തി. 92,568 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 839,981 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 13,963 ആളുകള്‍ മരിച്ചു. ദക്ഷിണാഫ്രിക്കയില്‍ 493,183 പേര്‍ രോഗികളായപ്പോള്‍, 8,005പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 424,637 പേര്‍ രോഗികളായി. 46,688 പേര്‍ മരിച്ചു.