Monday, May 12, 2025 5:18 am

രാജ്യത്ത്​ ഒരു ലക്ഷം കടന്ന്​ പ്രതിദിന കോവിഡ്​ കേസുകള്‍ ; രാജ്യത്ത്​ മഹാമാരി തുടങ്ങിയതിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത്​ ഒരു ലക്ഷം കടന്ന്​ പ്രതിദിന കോവിഡ്​ കേസുകള്‍. 24 മണിക്കൂറിനിടെ 1,03,558 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചതെന്ന്​ ആ​രോ ഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത്​ മഹാമാരി തുടങ്ങിയതിന്​ ശേഷം റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്​. 52,847 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 478 മരണം കോവിഡ്​ മൂലമാണെന്ന്​ സ്​ഥിരീകരിച്ചു. 1,25,89,067 പേര്‍ക്കാണ്​ രാജ്യത്ത്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതില്‍ 7,41,830 പേരാണ്​ നിലവില്‍ ചികിത്സയിലുള്ളത്​. 1,16,82,136 പേര്‍ രോഗുമുക്തിയപ്പോള്‍ 1,65,101 പേര്‍ക്ക്​ കോവിഡ്​ മൂലം ​ജീവന്‍ നഷ്​ടപ്പെട്ടു.

7,91,05,163 പേരാണ്​ രാജ്യത്ത്​ ഇതുവരെ വാക്​സിന്‍ സ്വീകരിച്ചത്​. കോവിഡ്​ വാക്​സിനേഷന്‍റെ മൂന്നാംഘട്ടമാണ്​ രാജ്യത്ത്​ ഇപ്പോള്‍ പുരോഗമിക്കുന്നത്​. കോവിഡ്​ പടര്‍ന്നുപിടിക്കുന്ന മഹാരാഷ്​ട്ര, പഞ്ചാബ്​, ഛത്തീസ്​ഗഡ്​ എന്നീ സംസ്​ഥാനങ്ങളില്‍ കേന്ദ്രസംഘമെത്തും. 10 സംസ്​ഥാനങ്ങളില്‍ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചതാണ്​ ഇക്കാര്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ കാബിനറ്റ്​ സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി ഉന്നതതല ഉദ്യോഗസ്​ഥര്‍ പ​ങ്കെടുത്ത യോഗം ഞായറാഴ്ച നടന്നിരുന്നു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും മാസ്​കും സാമൂഹിക അകലവും പാലിക്കാത്തതുമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം ഉയരാന്‍ കാരണമെന്നാണ്​ വിലയിരുത്തല്‍.

മഹാരാഷ്​ട്രയില്‍ സ്​ഥിതി ഗുരുതരമാണെന്നാണ്​ വിലയിരുത്തല്‍. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതര്‍ മഹാരാഷ്​ട്രയിലാണ്​. കഴിഞ്ഞദിവസം മുതല്‍ സംസ്​ഥാനത്ത്​ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്​തിരുന്നു. രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്നതില്‍ 57 ശതമാനവും മഹാരാഷ്​ട്രയിലാണ്​. മരണനിരക്കില്‍ 47 ശതമാനവും മഹാരാഷ്​ട്രയിലാണെന്ന്​ 14ദിവസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്​ട്രക്ക്​ പുറമെ പഞ്ചാബിലാണ്​ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്യുന്ന കേസുകളില്‍ 4.5ശതമാനവും പഞ്ചാബിലാണ്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്

0
തിരുവനന്തപുരം : കേരളത്തെ നടുക്കിയ നന്തൻകോട് കൂട്ടക്കൊല കേസിന്റെ വിധി ഇന്ന്...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...